കൊറോണ പരിശോധന ഇനി മുതൽ എറണാകുളത്തും

കൊച്ചി : കൊറോണ പരിശോധന ഇനി മുതൽ എറണാകുളത്തും. കളമശേരി മെഡിക്കൽ കോളജിൽ സജ്ജീകരിച്ച പിസിആർ ലാബിൽ ഇനി രണ്ടര മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിക്കും.
എറണാകുളം ജില്ലയിൽ കൊറോണ സംശയിക്കുന്നവരുടെ ശ്രവ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിരുന്നത് ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും വയറോളജി ലാബുകളിലായിരുന്നു. അതിനാൽ തന്നെ പരിരോധന ഫലം ലഭിക്കാൻ കാലതാമസവും നേരിട്ടു. ഇതേ തുടർന്ന് ജില്ലാ ഭരണകൂടവും
ജനപ്രതിനിധികളും ആരോഗ്യ വകുപ്പും നടത്തിയ ശ്രമഫലമായാണ് മെഡിക്കൽ കോളജിൽ പുതിയ കൊറോണ പരിശോധന വൈറോളജി ലാബ് സംവിധാനമായ ആർടി പിസിആർ ലാബ് ഒരുക്കാൻ കഴിഞ്ഞത്.
പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ കഴിയുന്ന റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ പരിശോധന സംവിധാനം ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. <– ads –>
നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാർക്കാണ് ലാബിന്റെ ചുമതല. ഐസിഎംആറിന്റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താൻ കഴിയും .എറണാകുളം കൂടാതെ കണ്ണൂർ, മഞ്ചേരി, കോട്ടയം മെഡിക്കൽ കോളജുകളിലും പുതിയ വൈറോളജി ലാബുകൾ ആരംഭിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad