ലോക സിനിമയിൽ കടുവയും ( വരയൻ പുലി ) മനുഷ്യരും തമ്മിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയിട്ടുള്ള മികച്ച ആറു ചിത്രങ്ങൾ


ലോക സിനിമയിൽ കടുവയും ( വരയൻ പുലി ) മനുഷ്യരും തമ്മിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയിട്ടുള്ള ഞാൻ കണ്ട എന്റെ ഓർമയിലുള്ള ആറു ചിത്രങ്ങൾ .
1 . Life of Pi
2012 ൽ പുറത്തിറങ്ങിയ ഈ അമേരിക്കൻ മൂവി കാണാത്തവർ ചുരുക്കമായിരിക്കും , റിച്ചാർഡ് പാർക്കർ എന്ന കടുവയോടൊത്ത് പൈ എന്ന ഇന്ത്യൻ വംശജനായ പയ്യൻ കടലിൽ ഒറ്റപെട്ടു പോകുന്നതും അതിജീവിക്കുന്നതുമാണ് കഥ .
IMDb :8 / 10


2 .The Tiger - an old hunter's tale
2015 ൽ ഇറങ്ങിയ സൗത്ത് കൊറിയൻ മൂവിയാണിത് . കടുവവേട്ട തന്നെയാണ് പ്രമേയമെങ്കിലും , വേട്ടക്കാരന്റെ നീതിയും , കടുവയിലും മനുഷ്യനിലും സംഭവിക്കുന്ന ഒറ്റപ്പെടലും , അധിനിവേശത്തിന്റെ കഥയും പറഞ്ഞുപോകുന്ന മനോഹരമായ സിനിമ .
IMDb :7.2 / 10


3 . Roar: Tigers of the Sundarbans
2014 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി സിനിമയാണിത് ,ഒരു വെള്ളകടുവയെ കേന്ദ്രീകരിച്ചാണ് സിനിമ പോകുന്നത് , സുന്ദർബൻ കാടുകളിലെ മിസ്റ്ററിയും ,മനുഷ്യരിലെ ചതിയും , വന്യമായ കാടിന്റെ നന്മയും ഭംഗിയും എല്ലാം ഉൾക്കൊള്ളിച്ചുള്ളൊരു മാൻ വിത്ത് വൈൽഡ് ആക്ഷൻ ത്രില്ലർ മൂവി . ഗ്രാഫിക്സ് അല്പം കൂടി നന്നായിരുന്നെങ്കിൽ എന്നൊരഭിപ്രായം എനിക്കുണ്ട് .
IMDb :5 .7 /10

4 . Junoon
1992 ൽ പുറത്തിറങ്ങിയ ഹിന്ദി ഹൊറർ സിനിമ , രാത്രി ആയാൽ കടുവയായി മാറി ആളെ കൊല്ലുന്ന നായകന്റെ കഥപറയുന്ന ത്രില്ലർ , രാഹുൽ റോയ്‌യും മ്മടെ പൂജഭട്ടും അഭിനയിച്ചിരിക്കുന്നു . കുറേ പണ്ട് കണ്ടതാണ് കൂടുതലോർമ്മയില്ല .

5 . പുലിമുരുകൻ
മലയാള സിനിമ ചരിതം കുറിച്ച വർഷമാണ് 2016 , മോഹൻലാൽ നായകനായ പുലിമുരുകനിലൂടെ 100 കോടി ക്ലബ്ബിലേയ്ക്ക് മലയാളസിനിമ ആദ്യമായി കടന്നിരിക്കുന്നു . കൃത്യവും ബുദ്ധിപരവുമായ മാർക്കറ്റിങ്ങിലൂടെ വളരെ കാലത്തിനു ശേഷം തീയറ്ററുകളിൽ നല്ലരീതിയിൽ ആളെ എത്തിയ്ക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു . നായകനാൽ വേട്ടയാടപ്പെടുന്ന നരഭോജികളായ വരയൻപുലികളുടെ കഥ പറയുന്ന
കാടിന്റെ മനോഹാരിതയിൽ ഒരുക്കിയ മാൻ വിത്ത് വൈൽഡ് ആക്ഷൻ പാക്ക്ഡ് മൂവി . ആക്ഷൻ കൊറിയോഗ്രാഫി അസാദ്യം .
IMDb :8 .2 /10


6 . The Taking of Tiger Mountain
2014 ൽ പുറത്തിറങ്ങിയ ചൈനീസ് മൂവിയാണിത് , രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാന്റെ തോൽവിക്ക് ശേഷം ഏരിയ റീടൈക്ക് ചെയ്യുന്നതിന്റെ ഭാഗമായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 30 പേരടങ്ങുന്ന ഒരു വിങ് നടത്തുന്ന സൈനിക നീക്കണമാണ് കഥയിൽ . കാട്ടിൽ വച്ച് കടുവയുടെ ആക്രമണം നായകനുണ്ടാവുന്നതും കടുവയെ കൊല്ലുന്നതുമായൊരു ഗംഭീര രംഗമുണ്ട് . വാർ ടൈപ്പ് അഡ്വെഞ്ചർ മൂവി ആണ് .
IMDb :6 .5 /10

Post a Comment

0 Comments

Top Post Ad

Below Post Ad