"150 രൂപയ്ക്ക് 1500 കിലോമീറ്റർ : ഒരു മണിക്കൂറിൽ മുഴുവൻ ചാർജ്‌ " ഇന്ത്യയിലെ മികച്ച ഇലക്ട്രിക് ബൈക്കുകൾ


അച്ഛേ ദിൻ തരാമെന്നായിരുന്നു അധികാരത്തിലേറു​മ്പോൾ നമ്മുടെ സർക്കാറിന്‍റെ പ്രധാന വാഗ്​ദാനങ്ങളിലൊന്ന്​. 50 രൂപക്ക്​ ഒരു ലിറ്റർ പെട്രോളും വാഗ്​ദാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അതിന്റ ഇരട്ടിയാണ് സർക്കാർ ഉദ്ദേശിച്ചത്. 100 കടന്ന് 102 ഉം 103 ഒക്കെയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ദിവസങ്ങൾ കൊണ്ട് തന്നെ വീണ്ടും വർധനവ് ഉണ്ടാകും എന്ന് ഉറപ്പാണ്.

ALSO READ : വാക്സിൻ ബുക്ക്‌ ചെയ്യാൻ കഴിയുന്നില്ലേ? ഇനി മുതൽ ഉറപ്പായും വാക്സിൻ കിട്ടും : വളരെ വേഗത്തിൽ ബുക്ക്‌ ചെയ്യാം

പലരും ഇലക്ട്രോണിക് ബൈക്കിലേക്കും സ്കൂട്ടറിലേൽക്കും തിരിഞ്ഞിരിക്കുകയാണ്. കാറുകളുടെ വിപണിയിലും വൻ ഇലക്ട്രിക് യുഗമാണ് ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ ഇനി ഇലക്ട്രിക് വിപ്ലവം തന്നെയായിരിക്കുമെന്നത് തീർച്ചയാണ്. നിലവിൽ വിപണിയിൽ ലഭ്യമായ അഞ്ച്​ വൈദ്യുതസ്​കൂട്ടറുകൾ പരിചയപ്പെടുത്തുകയാണിവിടെ. ഇതല്ലാതെയും മറ്റ്​ ഇ.വി സ്​കൂട്ടറുകൾ ഇന്ത്യയിൽ ലഭ്യമാണ്​. എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നതും ബ്രാൻഡ്​ വാല്യുവും പ്രായോഗികതയും ഏറിയതുമായ സ്​കൂട്ടറുകളും ബൈക്കുമാണ്​​ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.


1. ഈഥർ

പലരും കേട്ടിരിക്കാൻ സാധ്യതയുള്ള പേരാണ് ഈഥർ. ഈഥർ പുതിയൊരു കമ്പനിയാണ്​. ഒരു സ്റ്റാർട്ടപ്പ്​ എന്ന്​ പറയാം. തങ്ങളുടെ ഉത്​പന്നത്തിന്‍റെ മേന്മകൊണ്ട്​ പരമ്പരാഗത വാഹന നിർമാതാക്കൾക്കും മുന്നേ പറന്ന കമ്പനിയാണിത്​. ഈഥർ സ്​കൂട്ടറുകൾക്ക്​ രണ്ട്​ പ്രത്യേകതകളാണുള്ളത്​. ഒന്ന്,​ വാഹനത്തിന്‍റെ റേഞ്ച്​ (ഒറ്റ ചാർജിൽ ഓടുന്ന ദൂരം) വളരെ കൂടുതലാണ്​. അതുപോലെ സാമാന്യം മികച്ച വേഗത്തിലും വാഹനം ഓടിക്കാനാകും. 


ഈഥർ 450 എക്​സ്​ എന്നാണ്​ വാഹനത്തിന്‍റെ ഫുൾനെയിം. ഒറ്റ ചാർജിൽ ഇക്കോ മോഡിൽ വാഹനം 80 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ്​ ഈഥർ വാഗ്​ദാനം ചെയ്യുന്നത്​. വാർപ്പ് എന്ന പെ​ർഫോമൻസ്​ മോഡിൽ ​50 കിലോമീറ്ററാണ്​ മൈലേജ്​. പൂജ്യത്തിൽ നിന്ന്​ 60 കിലോമീറ്റർ വേഗമാർജിക്കാൻ 7.36 സെക്കൻഡ്​ മതി. ഭാരം 108 കിലോഗ്രാം. വില 1.47 ലക്ഷം (എക്​സ്​ ഷോറൂം ഡൽഹി) മറ്റിടങ്ങളിൽ വില വർധിക്കും. പരീക്ഷിച്ച്​ നോക്കാവുന്ന വാഹനമാണിത്​.

2. ബജാജ്​ ചേതക്

ഇന്ത്യയിൽ ഒരു പ്രമുഖ വാഹന നിർമാതാവ്​ അവതരിപ്പിക്കുന്ന ആദ്യ വൈദ്യുത സ്​കൂട്ടറായിരുന്നു ചേതക്​. ബജാജ്​ വൈദ്യുത സ്​കൂട്ടർ നിർമിക്കാൻ തീരുമാനിച്ചപ്പൊതന്നെ എടുത്ത തീരുമാനങ്ങളിലൊന്ന്​ തങ്ങളുടെ പഴയ പടക്കുതിരയായ ചേതക്കി​ൻറ പേരിടാം എന്നായിരുന്നു. 2020 ജനുവരിയിൽ കമ്പനി സ്​കൂട്ടർ പുറത്തിറക്കുകയും ചെയ്​തു. യൂറോപ്യൻ വാഹനങ്ങളെ വെല്ലുന്ന രൂപസൗകുമാര്യവുമായിട്ടായിരുന്നു ചേതക്കി​ൻറ വരവ്​. ഒറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജും കമ്പനി വാഗ്​ദാനം ചെയ്യുന്നു. എന്നാൽ കോവിഡ്​ ചേതക്കിന്‍റെ വരവിനെ വല്ലാതെ ബാധിച്ചു. എല്ലാതതിനുമിപ്പുറം ചേതകിന്‍റെ വിൽപ്പന ബജാജ്​ വീണ്ടും ആരംഭിക്കുകയാണ്​. 2022 ൽ രാജ്യത്തെ 25 നഗരങ്ങളിൽ വാഹനം ലഭ്യമാക്കുമെന്നും ബജാജ്​ പറയുന്നു. ഏറ്റവും ഉയർന്ന വേഗം 70 കിലോമീറ്ററാണ്​. ഒറ്റ ചാർജിൽ 80 കിലോമീറ്റർവരെ സഞ്ചരിക്കാം. ഇക്കോ സ്​പോർട്​സ്​ എന്നിങ്ങനെ രണ്ട്​ മോഡുകളുണ്ട്​. അർബൻ പ്രീമിയം എന്നിങ്ങനെ രണ്ട്​ വേരിയന്‍റുകളുണ്ട്​. അർബന്‍റെ വില 1,15,000 രൂപയാണ്​. പ്രീമിയത്തിന്​ 1,20,000 വിലവരും.

3. റിവോൾട്ട്​ ആർ.വി 400

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയ നിർമ്മാതാവായിരുന്നു റിവോൾട്ട്. മൈക്രോമാക്സ് ഇൻഫോർമാറ്റിക്സിന്‍റെ സഹസ്ഥാപകൻ രാഹുൽ ശർമയാണ് ഇതിന് നേതൃത്വം നൽകിയത്. നേരത്തെ പറഞ്ഞ രണ്ട്​ വാഹനങ്ങളും സ്​കൂട്ടറുകളായിരുന്നെങ്കിൽ റിവോൾക്ക്​ ഇലക്​ട്രിക്​ ബൈക്കാണ്​. രണ്ട് ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എൽഇഡി ലൈറ്റിങുകൾ, ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് എന്നിവ ലഭിക്കും. സ്‌പോർട്‌സ് മോഡിലാണ്​ വാഹനത്തിന്​ ഉയർന്ന വേഗത ലഭിക്കുക. 65 കിലോമീറ്റർ ആണിത്​. പക്ഷെ റേഞ്ച്​ 80 ആയി കുറയുമെന്നതാണ്​ പ്രശ്​നം. സാധാരണ മോഡിൽ വാഹനം 110 കിലോമീറ്റർ സഞ്ചരിക്കും. പക്ഷെ ഉയർന്ന വേഗത 45 കിലോമീറ്റർ മാത്രമേ ലഭിക്കൂ. ഇക്കോ മോഡിൽ, ടോപ്പ് സ്പീഡ് 20 കിലോമീറ്ററും പരിധി 180 കിലോമീറ്ററുമാണ്. 1,29,463 ലക്ഷമാണ്​ വാഹനത്തിന്‍റെ എക്​സ്​ഷോറും വില.



4 . ടി.വി.എസ്​ ഐ ക്യൂബ്​

രാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസിന്‍റെ വൈദ്യുത വാഹനമാണ്​ ​ഐ ക്യൂബ്​. നിലവിലെ വൈദ്യുത സ്​കൂട്ടറുക​ളെ അപേക്ഷിച്ച്​ മികച്ച വേഗതയാണ്​ ഐ ക്യൂബിനുള്ളത്​. മണിക്കൂറിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. ഒറ്റ ചാർജിൽ 70-75 കിലോമീറ്റർ ദൂരമാണ്​ വാഹനം പിന്നിടുക. രണ്ട്​ നഗരങ്ങളിലും രണ്ട്​ വിലകളിലാവും വാഹനം ലഭ്യമാവുക. 1,15,000 രൂപയായിരിക്കും ഐക്യൂബിന്‍റെ വില. തലസ്ഥാനത്ത് ​ 1,08,012 രൂപ മാത്രമാണ്​ നൽകേണ്ടിവരിക. 


സ്കൂട്ടറിന് ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ്​ മോഡുകളുണ്ട്. ബ്രേക്കിങിൽ കരുത്ത്​ പുനരുത്​പാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല. 4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഐക്യുബിന് കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ടി‌.എഫ്‌.ടി ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടിവിഎസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിംഗ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ്​ കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും.



5. ഹീറോ നൈക്സ്-എച്ച്എക്സ്

ഇന്ത്യയിലെ പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് പുതുക്കിയ നൈക്സ്-എച്ച്എക്സ് ഇലക്ട്രിക് സ്​കൂട്ടർ. 63,990 രൂപയാണ്​ വാഹനത്തി​ൻറ വില. വൈദ്യുത വാഹനങ്ങൾക്ക്​ ലഭിക്കുന്ന പുതുക്കിയ സബ്​സിഡി നിരക്കാണ്​ വില കുറയാൻ കാരണം. സ്​കൂട്ടറി​ൻറ ഏറ്റവുംവലിയ പ്രത്യേകത അതി​ൻറ മെലേജാണ്​. ഒറ്റ ചാർജിൽ 210 കിലോമീറ്റർ സ്​കൂട്ടറിന്​ സഞ്ചരിക്കാനാവുമെന്ന്​ കമ്പനി പറയുന്നു. ഈ വിഭാഗത്തിൽ ഇത്രയുംകൂടുതൽ റേഞ്ച്​ ലഭിക്കുന്ന സ്​കൂട്ടർ ആദ്യമായാണ്​ വിപണിയിൽ എത്തുന്നത്​.


സർട്ടിഫൈഡ് ബി 2 ബി ട്രാൻസ്പോർട്ട് വാഹനമാണ് നൈക്സ്-എച്ച്എക്സ്. സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കാനും കഴിയുന്ന വിവിധതരം ലോഡുകൾ വഹിക്കുന്ന സ്​റ്റാൻറ്​ വാഹനത്തി​ൻറ പ്രത്യേകതയാണ്​.ബ്ലൂടൂത്ത് ഇൻറർഫേസ് ഉൾപ്പെടെ 4 ലെവൽ 'ഓൺ-ഡിമാൻഡ്' സ്മാർട്ട് കണക്റ്റിവിറ്റി സംവിധാനവും സ്​കൂട്ടറിൽ ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. നൈക്സ്-എച്ച്എക്സ് സീരീസി​ൻറ ഹൃദയം ഉയർന്ന ടോർക്കുള്ള മോട്ടോറാണ്​. ഭാരം കൂടിയാലും സുഗമമായ സവാരി വാഹനം നൽകുമെന്ന് ഹീറോ അവകാശപ്പെടുന്നു. ബ്രേക്കിങ്​ ഡ്യൂട്ടികൾക്കായി കോമ്പി ബ്രേക്കുകളാണ്​ നൽകിയിരിക്കുന്നത്​.

6. 'ഒല' ഇലക്ട്രിക് സ്കൂട്ടർ

റിസർവേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങ് നേടി 'ഒല' ഇലക്ട്രിക് സ്കൂട്ടർ. ജൂലായ് 15 വൈകുന്നേരത്തോടെയാണ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ബുക്കിങ് ഒല ആരംഭിച്ചത്. olaelectric.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി 499 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം.


ഇപ്പോൾ റിസർവ് ചെയ്യുന്നവർക്ക് ഡെലവറിയിൽ മുൻഗണന ലഭിക്കും. ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട്സ്പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്കൂട്ടർ ഒല വാഗ്ദാനം ചെയ്യുന്നത്. 18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാർജിങ് ശേഷിയാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 75 കിലോമീറ്റർ ദൂരം ഈ ചാർജിങ്ങിൽ സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7. ഒക്കിനാവ ഐ-പ്രെയ്‌സ്

 ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഒഖിനാവയുടെ പുതിയ മോഡലായ ഐ-പ്രെയ്‌സ് 1.15 ലക്ഷം രൂപയാണ് ഒക്കിനാവ ഇന്‍റലിജന്റ് സ്‌കൂട്ടറെന്ന് വിശേഷിപ്പിക്കുന്ന ഐ-പ്രെയിസിന്‍റെ വില. 2017 ല്‍ ഒഖിനാവ വിപണിയിലെത്തിച്ച പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിഷ്കരിച്ച മോഡൽ ആണ് ഐ-പ്രെയ്‌സ്. ഊരിമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ഐ-പ്രെയ്‌സിൻ്റെ ആകർഷണം. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഐ-പ്രെയ്‌സിന് സാധിക്കും. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാറം എന്നിങ്ങനെ ധാരളം ഫീച്ചറുകളും നിറഞ്ഞതാണ് ഒക്കിനാവ ഐ-പ്രെയ്‌സ്.

ALSO READ : പത്താം ക്ലാസ്സ്‌ ‌ മുതൽ ഡിഗ്രി വരെയുള്ള ഉദ്യോഗാർഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ, സ്വകാര്യ-വിദേശകമ്പനികളിൽ നിരവധി തൊഴിലവസരങ്ങൾ, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.

Post a Comment

0 Comments

Top Post Ad

Below Post Ad