ആട് ഫാം തുടങ്ങാം : ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ഇപ്പോൾ അപേക്ഷിക്കാം


വെറുതെ കിടക്കുന്ന സ്ഥലത്ത് ഒരു ആട് ഫാം തുടങ്ങാൻ പദ്ധതിയുണ്ടോ ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ തരും. കേരള സര്‍ക്കാരിൻെറ പ്രത്യേക ഉപജീവന സഹായ പദ്ധതിക്ക് കീഴിൽ ആണ് ആടു ഫാം തുടങ്ങുന്നതിന് സഹായം. വരുമാനത്തിനായി വെറുതെ ഇരിക്കാതെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്കും കൊറോണ മൂലം തൊഴിൽ നഷ്ടമായി വിദേശത്ത് നിന്ന് നാട്ടിൽ എത്തിയവര്‍ക്കും ഒക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആകും. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സഹായം നൽകുന്നത്.

19 പെണ്ണാടും ഒരു മുട്ടനാടുമുള്ള വലിയ ഫാം തുടങ്ങാൻ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും. അഞ്ച് പെണ്ണാടിനെയും മുട്ടനാടിനെയും ഉൾപ്പെടുത്തി ഒരു ഫാം തുടങ്ങാൻ 25,000 രൂപയാണ് ധനസഹായമായി നൽകുന്നത്. കര്‍ഷകര്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുംഈ പദ്ധതി പ്രയോജനപ്പെടുത്താം. പഞ്ചായത്തുകൾ മുഖേനയും പദ്ധതി വിശദാംശങ്ങൾ ലഭ്യമാകും.


ആട് വളർത്തലിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതിയ ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും ഒക്കെ പദ്ധതി പ്രയോജനപ്പെടുത്താൻ ആകും. അപേക്ഷകരിൽ സ്ത്രീകൾക്കും സ്ത്രീകൾക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും മുൻഗണന ലഭിക്കും. സബ്‍സിഡിയായി ലഭിക്കുന്ന തുക തിരിച്ച് നൽകേണ്ടതില്ല. ആടു വളര്‍ത്തൽ യൂണിറ്റിൻെറ വലുപ്പം അനുസരിച്ചാണ് ധനസഹായം ലഭിക്കുക. ആളുകളെ വളർത്താൻ ആവശ്യമായ കൂട് പണിയുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം.


100 ചതുരശ്ര അടിയെങ്കിൽ ആട്ടിൻ കൂടിന് വലുപ്പമുണ്ടായിരിക്കണം. അപേക്ഷൻറെ പേരില്‍ 50 സെൻറ് ഭൂമിയോ ഭൂമിയുടെ പാട്ടക്കരാറോ വേണം. ആടുകൾക്ക് ആവശ്യമായ ഇൻഷുറൻസും ഉറപ്പുവരുത്തണം. ആധാർ കാർഡിൻെറ പകർപ്പ്, നികുതി രസീത്, റേഷൻ കാർഡ് കോപ്പി എന്നിവ ഉൾപ്പെടെയുള്ള പ്രധാന രേഖകൾക്കൊപ്പമാണ് അപേക്ഷ നൽകേണ്ടത്. പദ്ധതിയുടെ ചുമതല ജില്ലാ മൃഗസംരക്ഷണ വകുപ്പിനാണ്. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾക്കായി പഞ്ചായത്തിന് കീഴിലുള്ള വെറ്റിനറി ആശുപത്രിയുമായും ബന്ധപ്പെടാം

Post a Comment

0 Comments

Top Post Ad

Below Post Ad