സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയുമായി സര്‍ക്കാര്‍. സംരംഭം തുടങ്ങാൻ ധനസഹായം. കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരുണ്ട്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായവും നൽകുന്നുണ്ട്. വിവിധ സംരംഭക വികസന പദ്ധതികൾക്കും, ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവര്‍ക്കുള്ള സഹായപദ്ധതികൾക്കും പുറമെ പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവര്‍ക്കുമുണ്ട് സഹായം .

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒബിസി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിൽ വായ്പയായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ നൽകും. സംസ്ഥാന പിന്നോക്ക് വിഭാഗ കോര്‍പ്പറേഷന് കീഴിലാണ് ധനസഹായം ലഭിക്കുന്നത്. കാറ്ററിങ് സംരംഭങ്ങൾ, തട്ടുകട, തയ്യൽക്കട, കരകൗശല ഉത്പന്ന യൂണിറ്റുകൾ എന്നിവയൊക്കെ തുടങ്ങാൻ തുക ഉപയോഗിക്കാം. ആടു വളര്‍ത്തൽ, മത്സ്യം വളര്‍ത്തൽ, പച്ചക്കറി കൃഷി തുടങ്ങിയവയും ആരംഭിക്കാവുന്നതാണ്. ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാതെ തന്നെ ബിസിനസ് തുടങ്ങാൻ ആകും.


നിബന്ധനകൾ നോക്കാം: 

വാര്‍ഷിക വരുമാനം 1.25 ലക്ഷം രൂപയിൽ കവിയാത്തവര്‍ക്കാണ് ധനസഹായം.

ചെറുകിട, നാമമത്ര സംരംഭങ്ങൾ തുടങ്ങാനോ നിലവിലെ ബിസിനസ് വിപുലീകരിക്കാനോ പണം ഉപയോഗിക്കാം. വായ്പാ തിരിച്ചടവ് കാലാവധി 36 മാസമാണ്. അഞ്ചു ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകൾക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. ആധാർ കാർഡ് കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, അപേക്ഷകയുടെ പേരിലുള്ള വീടിന്റെ യും പറമ്പിന്റെയും കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, ജാതി തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം രേഖകളായി സമർപ്പിക്കണം. ധനസഹായത്തിനായി പിന്നോക്ക വികസന വകുപ്പുമായി ബന്ധപ്പെടാം.


ഈ ബ്ലോഗിലെ മറ്റു  പോസ്റ്റുകൾ വായിക്കാം : 


Post a Comment

0 Comments

Top Post Ad

Below Post Ad