ഇന്ത്യയിലെ കൊറോണ മരണങ്ങളിൽ 75 ശതമാനവും 60 വയസിനു മുകളിൽ പ്രായമായവർ; 83 ശതമാനം ആളുകൾക്കും മറ്റു രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കൊറോണ മരണങ്ങളിൽ ബഹുഭൂരിഭാഗവും പ്രായമായവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ ബാധിച്ചു മരിച്ച 75.3 ശതമാനം ആളുകളും 60 വയസിനു മുകളിൽ പ്രായമുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനു പുറമെ, വൈറസ് ബാധ കാരണം മരിച്ചവരിൽ 83 ശതമാനം ആളുകൾക്കും മറ്റു രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 0-45 വയസ് വരെയുള്ള 14.4 ശതമാനം രോഗികൾ മാത്രമാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. 45 മുതൽ 60 വയസ് വരെയുള്ളവരിൽ 10.3 ശതമാനം ആളുകളാണ് വൈറസ് ബാധയേറ്റ് മരിച്ചത്.

60 മുതൽ 75 വയസുവരെ പ്രായമുള്ള 33.1 ശതമാനം ആളുകളാണ് രാജ്യത്ത് കൊറോണ മൂലം മരിച്ചപ്പോൾ, 75 വയസിനു മുകളിൽ പ്രായമായ 42.2 ശതമാനം ആളുകളുടെ മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 14,378 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും ഇതിൽ 4,291 പേരും തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad