കൊറോണ: മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്, അമേരിക്കയില്‍ മരണനിരക്ക് ഉയരുന്നു


ന്യൂഡല്‍ഹി: ലോകത്താകെ കൊറോണയിലൂടെ മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഏറ്റവും പുതിയ വിവരമനുസരിച്ച് 95,693 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ രോഗം ബാധിച്ചവരുടെ എണ്ണം 16,03,163 ആയി. മരണസംഖ്യ ഇന്നലെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് അമേരിക്കയിലാണ്. ഒറ്റ ദിവസം 1900 പേര്‍ മരിച്ചു.
ലോകത്തെ വിവിധ രാജ്യങ്ങളിലെ മരണനിരക്കില്‍ ഇന്നലെ അമേരിക്കയാണ് മുന്നിലുള്ളത്. മാത്രമല്ല 33,536 പേര്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരങ്ങളില്‍ ന്യൂയോര്‍ക്ക് കൊറോണയില്‍ തളരുകയാണ്. മറ്റ് രാജ്യങ്ങളില്‍ വച്ച് ഫ്രാന്‍സിലാണ് മരണം കൂടുതല്‍ നടന്നിരിക്കുന്നത്. ഇന്നലെ മാത്രം മരണസംഖ്യ 1341 ആണ്. ആകെ മരണ സംഖ്യ 12,210 ആണെന്നും ലോകാരോഗ്യസംഘടന വെളിപ്പെടുത്തുന്നു. ചൈനയിൽ സ്ഥിതി മെച്ചപ്പെടുന്നതായാണ് റിപ്പോർട്ട്. ഇന്നലെ മരിച്ചത് രണ്ടു പേര്‍ മാത്രമാണ്. പുതുതായി 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad