വിദേശ നിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി ഏര്‍പ്പെടുത്തി; കേന്ദ്രത്തിന് നന്ദിഅറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: നേരിട്ടുള്ള വിദേശനിക്ഷേപനയത്തിൽ കാതലായ മാറ്റം വരുത്തി ഉത്തരവിറക്കിയ കേന്ദ്രസർക്കാർ നടപടിയിൽ നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'എന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും വിദേശ നിക്ഷേപ നയം ഭേഗതി ചെയ്ത സർക്കാരിന് നന്ദി' എന്നായിരുന്നു രാഹുൽഗാന്ധിയുടെ ട്വീറ്റ്.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികളിൽ നേരിട്ടുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധനയാണ് പുതുതായി കൊണ്ടുവന്നത്.

സാമ്പത്തിക മാന്ദ്യം ഇന്ത്യൻ കോർപറേറ്റ് കമ്പനികളെയും ക്ഷീണിപ്പിക്കും. ഇത് ലക്ഷ്യമിട്ട് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. പ്രതിസന്ധിയുടെ ഈ കാലത്ത് ഇന്ത്യൻ കോർപറേറ്റിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള വിദേശ ഇടപെടൽ അനുവദിക്കരുതെന്ന് ഏപ്രിൽ 12 ന് രാഹുൽ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad