കാസര്‍കോഡിന് ആശ്വാസ നാളുകള്‍; ഇന്ന് 26 പേര്‍ രോഗമുക്തരായി

കാസര്‍കോഡ്: കേരളത്തിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോഡ് നിന്നും ആശ്വസ വാര്‍ത്തകളെത്തുന്നു. കൊറോണ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരും ഇന്ന് ആശുപത്രി വിടും. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി.

ഓരോ ദിവസവും ആശങ്കയിലായിരുന്ന കാസര്‍കോട് ജില്ല ആശ്വാസ നാളുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. രോഗബാധിതരുടെ എണ്ണവും കാസര്‍കോട് ജില്ലയില്‍ കുറഞ്ഞു വരികയാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.

ആരോഗ്യ വകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിള്‍ ശേഖരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രം 200 പേരുടെ സാമ്പിളാണ് ഇവിടെ നിന്നും ശേഖരിച്ചത്. വരും ദിവസങ്ങളില്‍ ഇത് കാസര്‍കോഡേയ്ക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad