കൊറോണ; ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു; 1,674,854 രോഗബാധിതര്‍

ന്യൂയോര്‍ക്ക് : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 101,469 പേരാണ് ലോകത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകദേശം ഏഴായിരത്തിലധികം ആളുകള്‍ കഴിഞ്ഞ മാസം മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത് അമേരിക്കയിലാണ് പതിനേഴായിരത്തിലധികം ആളുകളാണ് അമേരിക്കയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്. അതേസമയം രോഗബാധിതര്‍ കൂടുതല്‍ ഉള്ള സ്പെയിനില്‍ വൈറസ് ബാധിച്ച് 15,970 പേര്‍ മരിച്ചിട്ടുണ്ട്.

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണവും നിയന്ത്രണാതീതമായി വര്‍ധിക്കുന്നുണ്ട്. 1,674,854 രോഗ ബാധിതരാണ് ലോകത്ത് ഉള്ളത്. 371,858 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ആഗോളതലത്തില്‍ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

മരണ സംഖ്യയില്‍ മുന്‍പിലുള്ള അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തലും മുന്‍പന്തിയില്‍ ഉള്ളത്. അമേരിക്കയില്‍ 488,903 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 26,179 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. സ്പെയിന്‍ 157,053, ഇറ്റലി 147,577, ഫ്രാന്‍സ് 124,869, ജര്‍മ്മനി 119,624, ചൈന 81,907 എന്നിങ്ങിനെയാണ് രാജ്യങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad