കൊറോണ പരിശോധന; കേരളത്തില്‍ നാലു സര്‍ക്കാര്‍ ലാബുകള്‍ കൂടി

തിരുവനന്തപുരം: കൊറോണ പരിശോധനയ്ക്ക് കേരളത്തില്‍ നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി. എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ മെഡിക്കല്‍ കോളേജുകളിലാണ് പരിശോധനാ സൗകര്യം വരുന്നത്. എറണാകുളം മെഡിക്കല്‍ കോളേജിന് ഇതിനോടകം തന്നെ കൊറോണ ലാബിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

മറ്റുള്ളവയ്ക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ കോളേജിന് അനുമതി ലഭിച്ചതോടെ കേരളത്തില്‍ കൊറോണ പരിശോധന നടത്തുന്ന സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 11 ആയി.
എന്‍ഐവി ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ കൊറോണ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച്, കാസര്‍കോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കൊറോണ പരിശോധന നടത്തുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ടു സ്വകാര്യ ലാബുകളിലും പരിശോധന നടത്തുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad