കൊറോണ; വാക്‌സിന്‍, മരുന്ന് പരീക്ഷണങ്ങള്‍ക്കായി പുതിയ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഹൈ ലെവല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി കേന്ദ്രം.
വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ മന്ത്രാലയങ്ങളും ചെയ്യുന്ന ജോലികളുടെ ഏകോപനം ഈ ടാസ്‌ക് ഫോഴ്‌സ് ത്വരിതപ്പെടുത്തും.
സര്‍വ്വകലാശാല ഗവേഷണ വിഭാഗങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും അന്താരാഷ്ട്ര ഉദ്യമത്തില്‍ നടത്തുന്ന ഗവേഷണ ജോലികളും ടാസ്‌ക് ഫോഴ്‌സ് ത്വരിതപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു.
നീതി ആയോഗ് മെമ്പര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ എന്നിവര്‍ ചേര്‍ന്നാണ് സമിതിയെ നയിക്കുന്നത്. ഐ സി എം ആര്‍ , ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി, സി എസ്‌ ഐ ആര്‍,  ഡി ആര്‍ ഡി ഒ, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നിവരുടെ പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad