സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

റിയാദ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവായി.

മാർച്ച് 23 ന് ആരംഭിച്ച 21 ദിവസത്തെ കർഫ്യൂ നടപടി ശനിയാഴ്ച അർദ്ധരാത്രി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ട്.

വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കർഫ്യൂ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. കർഫ്യൂവിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നിയന്ത്രണങ്ങളും യാത്രാ നിരോധനവും തുടരും.

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രാകാരം കൊറോണ ബാധിതരുടെ എണ്ണം 3,651 ആയി ഉയർന്നു. 47 പേർ മരിക്കുകയും ചെയ്തു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad