ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാനുള്ള സാഹചര്യമായിട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടം ഘട്ടമായും മേഖലതിരിച്ചും മാത്രമെ ലോക്ക് ഡൗണില്‍ ഇളവ് വരൂത്തൂവു എന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ആവശ്യപ്പെട്ടു. കാര്‍ഷിക വ്യവസായ മേഖലകള്‍ക്ക് ലോക്ഡൗണില്‍ നിന്ന് ഇളവു ലഭിക്കണം. റാപ്പിഡ് ടെസ്റ്റിംങ്ങിനായുള്ള കിറ്റുകള്‍ ലഭ്യമാക്കണെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 30 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആവശ്യപ്പെടുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad