മത്സരമില്ലെങ്കില്‍ കായികതാരങ്ങളില്ല; അടച്ചിട്ട വേദികളില്‍ മത്സരം നടത്തണം: പിന്തുണ അറിയിച്ച് സാനിയാ മിര്‍സ

ഹൈദരാബാദ്: കൊറോണ ബാധയുടെ പാശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് സാനിയാ മിര്‍സ. വര്‍ഷങ്ങളായി മത്സര രംഗത്തു നിന്നും മാറിനിന്ന് തിരികെ എത്തിയ ഇന്ത്യന്‍ താരമാണ് എങ്ങനേയും ടെന്നീസ് മത്സരങ്ങള്‍ നടക്കണമെന്ന വാദവുമായി എത്തിയിരിക്കുന്നത്.
താരങ്ങളെല്ലാം മത്സരിക്കാതെ വീടുകളിലിരിക്കുകയാണ്. സുപ്രധാന ഗ്രാന്‍സ്ലാമുകളായ കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണും ഗ്രാസ്സ് കോര്‍ട്ടിലെ വിംബിള്‍ഡണുമാണ് കൊറോണ കാലത്ത് മുടങ്ങിയിരിക്കുന്നതെന്നും സാനിയ പറഞ്ഞു. ഇവ രണ്ടും രണ്ടു മാസത്തിന് ശേഷമായാലും കാണികളില്ലെങ്കിലും നടത്തണമെന്നാണ് സാനിയയുടെ അഭിപ്രായം. നിലവില്‍ മെയ് 24 മുതല്‍ ജൂണ്‍ 7 വരെ നടക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ സാഹചര്യങ്ങള്‍ അനുകൂല മായാല്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് നടത്താനിരിക്കുന്നത്. അതുപോലെ വിംബിള്‍ഡണ്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറുമെന്നും സൂചനയുണ്ട്.

‘ ആരാധകര്‍ക്കു നടുവില്‍ കളിക്കണമെന്നു തന്നെയാണ് എല്ലാ താരങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്ര ഭീഷണമായ സാഹചര്യത്തില്‍ ഈ കായികരംഗത്തെ രക്ഷിക്കാന്‍ മറ്റെന്താണ് മാര്‍ഗ്ഗം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. യാത്ര ഒരു പ്രശ്‌നമായിരിക്കുന്നു. എന്നാല്‍ കായിക താരങ്ങള്‍ക്ക് മത്സരമില്ലെങ്കില്‍ നിലനില്‍പ്പില്ല. വ്യക്തിപരമായി അടച്ചിട്ട വേദിയിലാ ണെങ്കില്‍ പോലും മത്സരിക്കാന്‍ തയ്യാറാണ് ‘ സാനിയ വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad