ചൈനയുടെ മരണനിരക്കില്‍ സംശയവുമായി അമേരിക്ക രംഗത്ത്

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ ബാധി്തരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടന്നതോടെ ചൈനക്കെതിരെ ആരോപണവുമായി അമേരിക്ക വീണ്ടും. കൊറോണ രോഗം ആദ്യം ബാധിച്ച ചൈന അവരുടെ മരണനിരക്കിനെ സംബന്ധിച്ച് നുണപറയുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. മൂവായിരത്തിനപ്പുറം ചൈനയിലെ മരണനിരക്ക് ഉയര്‍ന്നില്ലെന്ന വാദം ഒട്ടും വിശ്വസനീയമല്ലെന്നാണ് അമേരിക്ക പറയുന്നത്. നിലവില്‍ അമേരിക്കയിലെ മരണം മുപ്പതിനായിരത്തിലേക്ക് എത്തിയതിന് പുറകേയാണ് ട്രംപ് സംശയം പ്രകടിപ്പിച്ചത്.




കഴിഞ്ഞ ഒറ്റ ദിവസം അമേരിക്കയില്‍ മരണസംഖ്യ 2600ന് മുകളിലായിരിക്കുകയാണ്. ഫ്രാന്‍സില്‍ 1438 പേരും ഇന്നലെ മാത്രം മരണമടഞ്ഞു. ഇറ്റലിയില്‍ ആകെ മരണസംഖ്യ ഇരുപത്തിയൊന്നായിരമായിരിക്കുകയാണ്. അമേരിക്കയില്‍ കൊറോണ ബാധ ഏറ്റവും രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തിലെ മരണനിരക്കില്‍ നേരിയ കുറവ് വന്നതായാണ് പുതിയ വിവരം.ഇതിനിടെ 77 ദരിദ്രരാജ്യങ്ങളുടെ കടം എഴുതിതള്ളാന്‍ ജി20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനമെടുത്തു.





സൈനികര്‍ക്കിടയിലുള്ള കൊറോണ ബാധയില്‍ അമേരിക്കയ്ക്ക് പുറമേ ഫ്രഞ്ച് നാവിക സേനയിലെ 668 പേര്‍ക്ക് രോഗം ബാധിച്ചത് ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അമേരിക്ക അഫ്ഗാനിലും മറ്റ് പ്രദേശങ്ങളിലും അയച്ചിരിക്കുന്ന സൈനികരുടെ ആരോഗ്യരക്ഷക്കായി പ്രത്യേക സംവിധാനം ഒരുക്കിക്കഴിഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad