പിണറായി സർക്കാറിന്റെ നാലാം വാർഷികദിനം യുവമോർച്ച വഞ്ചനാദിനമായി ആചരിക്കുന്നു; പ്രഫുൽ കൃഷ്ണൻ

മെയ് 25 പിണറായി സർക്കാറിന്റെ നാലാം വാർഷികദിനം  യുവമോർച്ച വഞ്ചനാദിനമായി ആചരിക്കുകയാണ്. യുവജന വഞ്ചനയുടെ നാല് വർഷങ്ങളാണ് കടന്ന് പോയത്.2016 നിയമസഭാ തെരെഞ്ഞെടുപ്പിൽ LDF ന്റെ പ്രകടനപത്രികയിൽ 456 നമ്പർ വാഗ്ദാനങ്ങൾ അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കും തസ്തികകൾ വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കും, അഡ്വൈസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമനം ഉറപ്പ് വരുത്തും, ഓരോ വകുപ്പുകളിലേയും ഒഴിവുകൾ പത്ത് ദിവസത്തിനകം റിപ്പോർട്ട് ചെയ്യും എന്നൊക്കെയായിരുന്നു. LDF ന്റെ പ്രകടനപത്രിക പൊടി തട്ടിയെടുത്ത് ഒന്നുകൂടി വായിച്ചാൽ കൊറോണാക്കാലത്തും ചിരിക്കാതിരിക്കാൻ സാധിക്കില്ല.
മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്നപ്പോൾത്തന്നെ പ്രകടനപത്രിക അവർ മറന്നു കഴിഞ്ഞിരുന്നു. നടപ്പാക്കാത്ത പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയ കടലാസ് തുണ്ടുകളിലൂടെ പിണറായി സർക്കാർ കൃത്യമായി വിലയിരുത്തപ്പെടുകയാണ്
     ഏറ്റവും കൂടുതൽ അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുള്ള സംസ്ഥാനമാണ് കേരളം.PSC ജോലിയെന്ന സാധാരണക്കാരന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് കൊണ്ടാണ് പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത്.നിരവധി PSC റാങ്ക് ലിസ്റ്റുകൾ നാമമാത്രമായ നിയമനങ്ങൾ മാത്രം നടത്തി ആയിരങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കി അവസാനിക്കാനിരിക്കുകയാണ്. സിവിൽ പോലീസ് ഓഫീസർ(30/06/17 -30/6/20) സിവിൽ എക്സൈസ് ഓഫീസർ, വെറ്റിനറി സർജൻറാങ്ക് ലിസ്റ്റ്, HSA മലയാളം, ഗ്രേഡ് 1 ഓവർസിയർ (PWD/ ഇറിഗേഷൻ/ഹാർബർ ഡിപ്പാർട്ട്മെന്റ്, വിവിധ ജില്ലകളിലെLDV ഡ്രൈവർ, Agriculture ഓഫീസർ, ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡിസ്ട്രിക് എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ, 414/16 LD CIerk, കാറ്റഗറി നമ്പർ 597/12 റാങ്ക് ലിസ്റ്റ് നമ്പർ 416/17 SSIV Lecturer in Physics, മുൻസിപ്പൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി,livestock inspector grade 2, ദന്തൽ സർജൻസ്,BEVCO LDC, Assistant Professor in community dentistry, Assistant Professor in periodontics, ഹയർ സെക്കന്ററി ലൈബ്രേറിയൻ തുടങ്ങി ഒത്തിരി ലിസ്റ്റുകളുടെ കാര്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ നീതി നിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആശ്രിത നിയമനത്തിൽ ക്രമവിരുദ്ധമായി സ്വന്തക്കാർക്കും ബന്ധുക്കൾക്കും വഴിവിട്ട് സഹായങ്ങൾ നൽകുകയാണ്.
റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റി താൽക്കാലിക നിയമനങ്ങൾ യഥേഷ്ടം നടത്തുകയാണ്.
ഏറ്റവും ഒടുവിൽ സർക്കാറിന്റെ സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് പെൻഷൻ പ്രായം ഉയർത്താനുള്ള എല്ലാ നടപടിക്രമങ്ങളും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു
ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തെറിയപ്പെടുകയാണ്.രാവെന്നോപകലെന്നോ വ്യത്യാസമില്ലാതെ കഷ്ടപ്പെട്ട് പഠിച്ചവരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി സർക്കാർ ഒപ്പമുണ്ടെന്ന അപഹാസ്യമായ പ്രസ്താവനയിറക്കി പിണറായി സർക്കാരിന്റെ നാലാം വാർഷികവും കൊണ്ടാടപ്പെടുകയാണ്
ഭരണപരിഷ്ക്കാര കമ്മീഷനും, മുഖ്യമന്ത്രിയുടെ ഉപദേശക വൃന്ദവും, ഡൽഹിയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ കേരളത്തിലെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്ന Ex എം പിക്കും കോടികൾ ചിലവിടുമ്പോൾ കേരളത്തിലെ യുവാക്കളുടെ ശബ്ദം സർക്കാർ കേട്ടില്ലെന്ന് നടിക്കുകയാണ്.
ഇത് വഞ്ചനയാണ്, ക്രൂരതയാണ്, മനുഷ്യത്വമില്ലായ്മയാണ് ശക്തമായ പ്രതിഷേധം യുവമോർച്ച രേഖപ്പെടുത്തുന്നു. വരും നാളുകൾ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടേതായിരിക്കും.... കേരളത്തിന്റെ തെരുവോരങ്ങൾ നീതിക്കുവേണ്ടി ശബ്ദമുയർത്തും... ജയിലറകളും ലാത്തിയും തോക്കും ഗ്രനേഡുകളും യുവമോർച്ച പ്രവർത്തകരുടെ സമരവീര്യത്തിന് മുന്നിൽ നിഷ്പ്രഭമാകും.... നീതിയില്ലാത്ത ലോകത്ത് തീപ്പന്തങ്ങളാകാൻ തയ്യാറാവുക....
പ്രഫുൽ കൃഷ്ണൻ
സംസ്ഥാന അധ്യക്ഷൻ
യുവമോർച്ച....
Tags

Post a Comment

0 Comments

Top Post Ad

Below Post Ad