വ്യാജ പ്രചാരണങ്ങൾ ക്കെതിരെ കെഎസ്ഇബി പ്രതികരിക്കുന്നു

ലോക്ക് ഡൗൺ കാലയളവിൽ KSEB യ്‌ക്കെതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് ഉയർന്നുവന്നത്. അവയുടെയൊക്കെ മുനയൊടിഞ്ഞതും നമ്മൾ കണ്ടു.

ഒടുവിൽ ചില കുബുദ്ധികൾ പ്രചരിപ്പിച്ച ആരോപണത്തിലെ വരികളിതാണ്...

"മതേതര  കേരളത്തിന്റെ  ഇലക്ട്രിസിറ്റി ബില്ലിംഗ്  മെത്തേഡ്... ക്രിസ്ത്യൻ പള്ളി -   2.85/-, മസ്ജിദ്- 2.85/-, ക്ഷേത്രത്തിനു യൂണിറ്റ് - 8 രൂപ". എന്നാണു ആരോപണം.

ഇതിലെ യാഥാർത്ഥ്യം എന്താണ് എന്ന് പരിശോധിക്കാം...

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body  അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ്  തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി ബിൽ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് നിരക്ക്.

ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.

ഇതാണ് വാസ്തവം. 

ഇതുപോലെ തന്നെയാണ് അടുത്തിടെയായി KSEB യ്‌ക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളുടെയും സ്ഥിതി.

ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ KSEB എന്ന ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാൻ കഴിയില്ല.

വ്യാജപ്രചാരണങ്ങളി‌ൽ വഞ്ചിതരാകാതിരിക്കുക


Tags

Post a Comment

0 Comments

Top Post Ad

Below Post Ad