കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉള്ള നിബന്ധനകൾ

കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉള്ള നിബന്ധനകൾ ....

1. അപേക്ഷകന് ഭൂമി 4 ഏക്കർ 94 സെന്റിൽ കൂടരുത് [2 ഹെക്ടർ ]

2.താഴ്ന്ന ഭൂപരിധി ഇല്ല .

3. കൃഷി എന്നതിന് എന്ത് തരം കൃഷി എന്ന പരിധി ഇല്ല. മത്സ്യ കൃഷി, പക്ഷി കൃഷി, മറ്റ് മൃഗങ്ങളുമായി ബന്ധപ്പെട്ട കൃഷികൾ തുടങ്ങിയവയും ഉൾപ്പെടും. സസ്യ കൃഷിയാണെങ്കിലും എന്ത് തരം സസ്യം എന്ന പരിധി ഇല്ല.

4. റേഷൻ കാർഡിൽ തൊഴിൽ എന്ന സ്ഥാനത്ത് കൃഷി എന്ന് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഇല്ല.

5. അപേക്ഷകൻ സർക്കാർ -അർദ്ധ സർക്കാർ ജോലിക്കാരാകരുത്

6. അപേക്ഷകൻ ഡോക്ടർ, എഞ്ചിനീയർ , അഡ്വക്കറ്റ് തുടങ്ങിയ പ്രൊഫഷണലുകളാകരുത്. 

7.അപേക്ഷകൻ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവരാകരുത്

8. അപേക്ഷകൻ 10000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരാകരുത്

9. ഭൂമി അപേക്ഷകന്റെ പേരിൽ തന്നെയുള്ളതായിരിക്കണം.

10. അപേക്ഷകൻ മേയർ തുടങ്ങി മുകളിലേക്കുള്ള ജനപ്രതിനിധി അവരുത് .

ഹാജരാക്കേണ്ട വിവരങ്ങൾ ...

1.റേഷൻ കാർഡിന്റെ കോപ്പി. [ ഒറിജനലും കരുതിക്കൊള്ളുക ]

2. അപേക്ഷകന്റെ പേരിലുള്ള അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ കോപ്പി.

3. ആധാർ കാർഡിന്റെ കോപ്പി. ആധാർ ഇല്ലെങ്കിൽ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരൊ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad