ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ അന്തരിച്ചു; വിടപറഞ്ഞത് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മൂന്ന് തവണ സ്വര്‍ണ്ണം നേടിത്തന്ന താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ അന്തരിച്ചു. മൂന്നു തവണ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിത്തന്ന സുപ്രധാന കായികതാരമാണ് . വാര്‍ദ്ധക്യകാരണങ്ങളാല്‍ ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 95-ാം വയസ്സിലാണ് ബല്‍ബീര്‍ സിംഗ് വിടപറഞ്ഞത്. മെയ് മാസം 8-ാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ലോക ഹോക്കി ചരിത്രത്തില്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയും തെരഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തേയും മികച്ച 16 താരങ്ങളില്‍ ബല്‍ബീര്‍ സിംഗും ഉള്‍പ്പെട്ടിരുന്നു. ഒളിമ്പിക്‌സ് ഹോക്കി കലാശ പോരാട്ടങ്ങളില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇപ്പോഴും ബല്‍ബീര്‍ സിംഗ് സീനിയറിന്റെ പേരിലാണ്. മരണസമയത്ത് ഏകമകള്‍ സുഷ്ബീറും മറ്റ് മൂന്ന് ആണ്‍മക്കളായ കന്‍വല്‍ബീര്‍, കരണ്‍ബീര്‍, ഗൂര്‍ബീര്‍ എന്നിവരും സമീപത്തുണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad