മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടുന്ന 'നാം മുന്നോട്ട് ' പരിപാടിയുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ കൊള്ള; അനിൽ നമ്പ്യാർ

മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും
അപദാനങ്ങൾ വാഴ്ത്തിപ്പാടുന്ന
'നാം മുന്നോട്ട് ' പരിപാടിയുടെ ചിത്രീകരണത്തിനും സംപ്രേഷണത്തിനും
പങ്കെടുക്കുന്ന അതിഥികളുടെ യാത്രക്കും താമസത്തിനുമായി നടപ്പു സാമ്പത്തിക വർഷം വകയിരുത്തിയത് അഞ്ച് കോടി
അമ്പത് ലക്ഷം രൂപയാണ്.അതിൽ അഞ്ച് കോടി ഇരുപത്താറ് ലക്ഷത്തി എൺപതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തിയെട്ട് രൂപയ്‌ക്ക് ഭരണാനുമതി നൽകിയ സന്തോഷവാർത്ത മാന്യമഹാ ജനങ്ങളെ അറിയിക്കുന്നു😎
പരിപാടിയുടെ നിർമ്മാണ നിർവ്വഹണത്തിനായി കൈരളി ടിവിക്ക് ഒരു
എപ്പിസോഡിന് രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയും നികുതിയുമാണ്
നൽകുന്നത്.കൂടാതെ മുഖ്യമന്ത്രി മഹാനാണെന്നും സർക്കാർ ഗംഭീരമാണെന്നും വിളിച്ചുപറയുന്ന അതിഥികളുടെ യാത്രക്കും താമസത്തിനും
ലക്ഷങ്ങൾ വേറെയും.ഇതിനായി മൊത്തം ഒരുകോടി ഒരു ലക്ഷത്തി എൺപതിനായിരത്തി ഇരുന്നൂറ്റിയിരുപത്തെട്ട്
രൂപയാണ് ഖജനാവിൽ നിന്നും ചെലവഴിക്കുക. ജനം ടിവി ഒഴിച്ചുള്ള ചാനലുകളിൽ സംപ്രേഷണത്തിനായി കുടിശ്ശികയടക്കം നാല് കോടി ഇരുപത്തഞ്ച്
ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്😎

തൻ്റെ തലയും തൻ്റെ മുഖവും ടിവി യിലും
പത്രത്തിലും കാണിക്കാൻ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിൻ്റെ അവതരണത്തിൽ കോടികളിറക്കി 
അഭ്യാസം കാണിക്കുന്ന
മുഖ്യമന്ത്രിയാണ് പ്രവാസികൾക്ക് ക്വാറൻ്റെയ്ൻ സംവിധാനം ഒരുക്കാൻ സർക്കാരിൻ്റെ പക്കൽ പണമില്ലെന്ന് പറഞ്ഞ് പാവപ്പെട്ട മലയാളികളുടെ പിച്ചച്ചട്ടിയിൽ
കൈയിട്ട് വാരുന്നത്.

മുണ്ട് മുറുക്കിയുടുക്കണമത്രെ !
(എന്തിനാ? ജെട്ടി കാണാതിരിക്കാനാണോ?)
Tags

Post a Comment

0 Comments

Top Post Ad

Below Post Ad