മോദി വിജയഗാഥ -9പ്രളയകാലത്തെ സേവനം

പ്രളയകാലത്തെ സേവനം

നരേന്ദ്രൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. ആ സമയത്ത് ദൗർഭാഗ്യവശാൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതി നേരിടേണ്ടി വന്നു. പ്രളയക്കെടുതിയിലകപ്പെട്ട ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമായിരുന്നു. ഗുജറാത്തിൽ സൂറത്ത് നഗരത്തിനു സമീപം താപി നദി കരകവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പലർക്കും മോദി വിജയഗാഥ-8അമ്മയുടെ ചികിത്സജീവൻ നഷ്ടപ്പെട്ടു. ആയിരകണക്കിനു കുടുംബങ്ങളുടെ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും പ്രളയം കവർന്നെടുത്തു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖം കണ്ട് ബാലനായ നരേന്ദ്രൻ്റെ കുഞ്ഞു മനസ്സ് വേദനിച്ചു. ദുഃഖമനുഭവിക്കുന്ന സ്വന്തം സഹോദരങ്ങളെ എങ്ങനെ സഹായിക്കാമെന്ന് അവൻ ചിന്തിച്ചു കൊണ്ടിരുന്നു. സമർത്ഥനായ നരേന്ദ്രൻ്റെ മനസ്സിൽ ഒരു ആശയം ഉടലെടുത്തു. അവൻ്റെ ഗ്രാമത്തിലെ ക്ഷേത്ര ഉത്സവം നടക്കുന്ന സന്ദർമായിരുന്നു. ദൂരം പ്രദേശങ്ങളിൽ നിന്നും പോലും ആയിരക്കണക്കിന് ഭക്തജനങ്ങൾ മോദി വിജയഗാഥ-1 ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തിഉത്സവത്തിനെത്തുമായിരുന്നു. ഉത്സവസമയത്ത് ആഘോഷത്തിനായി നാട്ടിലെ കുട്ടികൾക്ക് രക്ഷിതാക്കൾ പണം കൊടുക്കും . നരേന്ദ്രൻ്റെ അച്ഛൻ ആ വകയിൽ അവന് ഒരു രൂപ കൊടുത്തു. നരേന്ദ്രൻ്റെ മനസ് ഉൽസവത്തിലായിരുന്നില്ല. അവൻ്റെ മനസ്സ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി തുടിച്ചു.
     നരേന്ദ്രൻ തൻ്റെ കൂട്ടുകാരെ വിളിച്ചു ചേർത്ത്  നമുക്ക് ദുരിതമനുഭവിക്കുന്നവരെ സഹായിക്കണം എന്നഭ്യർത്ഥിച്ചു. പെട്ടന്ന് അവർ ഉച്ചത്തിൽ ചോദിച്ചു. നമുക്ക് എങ്ങിനെ ഇത്ര വലിയ കാര്യങ്ങൾ ചെയ്യാൻ  കഴിയും?  നീ ഒരു ബുദ്ധിമാനല്ലേ ? നിൻ്റെ കൈയിൽ വല്ല പദ്ധതിയുമുണ്ടെങ്കിൽ പറയൂ. ഇതു കേട്ടപ്പോൾ നരേന്ദ്രൻ അവരോടു പറഞ്ഞു. ക്ഷേത്രത്തിലെ ഉത്സവത്തിന് എനിക്ക് അച്ഛൻ ഒരു രൂപ തന്നിട്ടുണ്ട്. നിങ്ങൾക്കും വീട്ടിൽ നിന്ന് പണം കിട്ടി കാണുമല്ലോ? നമുക്ക് ഉത്സവം ആഘോഷിക്കാൻ കിട്ടിയ പണം ഉപയോഗിച്ച് ഒരു ചായ കട തുടങ്ങാം.  കൂട്ടുകാരെല്ലാം ഒറ്റമനസ്സോടെ സമ്മതം മൂളി. ഉത്സവദിവസം അതിരാവിലെ തന്നെ ചായക്കട നടത്താൻ വേണ്ട പാത്രങ്ങളും മറ്റും നരേന്ദ്രൻ വീട്ടിൽ നിന്ന് കൊണ്ടുവന്നു. കൂട്ടുകാരെല്ലാം ചേർന്ന് ഒരു ചായക്കട സജ്ജമാക്കി. ആദ്യം നരേന്ദ്രൻ തന്നെ ചായയുണ്ടാക്കി ചായക്കട സജ്ജമാക്കിയ കൂട്ടുക്കാർക്ക് കുറെശെ കൊടുത്തു. ചായ രുചിച്ച് നോക്കി ഉത്സാഹത്തോടെ പറഞ്ഞു. നല്ല രുചിയുള്ള ചായ. നമ്മുടെ കച്ചവടം പൊടിപൊടിക്കും.  തുടർന്ന് ഉത്സവ ദിവസം മുഴുവൻ സമയവും നരേന്ദ്രൻ്റെ നേതൃത്വത്തിൽ ചായക്കട നടത്തി. അവസാനം പണം എണ്ണി നോക്കിയപ്പോൾ നല്ല തുക കിട്ടി. പിറ്റേ ദിവസം നരേന്ദ്രൻ്റെ നേതൃത്വത്തിൽ കൂട്ടുക്കാരെല്ലാവരും ചേർന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ അടുത്തു പോയി കിട്ടിയ തുക വീതിച്ച് നൽകുകയും ചെയ്തു. കുട്ടികൾ ഉത്സാഹപൂർവ്വം സഹായിക്കാനെത്തിയത് കണ്ട ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ മുതിർന്നവർ പോലും കൈകൂപ്പി അവരെ അനുഗ്രഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad