ശരിക്കും ആരാണ് ഇസ്ലാം ? ആരാണ് മുസ്ലിം ? നിങ്ങളില്‍ ആരാണ് സ്വര്‍ഗത്തില്‍ സ്ഥലം ഉറപ്പാക്കിയവര്‍ ? സ്വര്‍ഗ്ഗം കിട്ടും എന്ന് ഉറപ്പുള്ള സംഘടന ഏതാണ് ? പ്രതീഷ് വിശ്വനാഥ്

നമ്മുടെ നാട്ടിലെ APസുന്നികള്‍ പറയുന്നു അവരാണ് ശരിയായ ഇസ്ലാമിക തത്ത്വങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ ഇസ്ലാമികര്‍ 

നമ്മുടെ നാട്ടിലെ EK സുന്നികള്‍ പറയുന്നു അവരാണ് ശരിയായ ഇസ്ലാമിക തത്ത്വങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ ഇസ്ലാമികര്‍ 
നമ്മുടെ നാട്ടിലെ മുജാഹിദുകള്‍ പറയുന്നു അവരാണ് ശരിയായ ഇസ്ലാം ഉള്‍ക്കൊണ്ട്‌ നടക്കുന്നവര്‍ എന്ന് 
മുജാഹിദില്‍ തന്നെയുള്ള മടവൂര്‍ വിഭാഗം പറയുന്നു അവരാണ് യഥാര്‍ത്ഥ ഇസ്ലാമിക സമുഹമെന്ന് 
അക്ബര്‍ സാഹിബ് ടീമും മറ്റും പറയുന്നു അവരാണ് ശരിയായ ഇസ്ലാം എന്ന് 
ജമാഅത്തെ ഇസ്ലാമി പറയുന്നു അവരാണ് ദീന്‍ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന് 
ഇവരില്‍ തന്നെ ആടിനെ മേയിക്കാന്‍ പോയവര്‍ പറയുന്നു അവരാണ് ഇസ്ലാമിക പാത സ്വീകരിച്ചവര്‍ എന്ന് 
ബലൂചിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഇസ്ലാമിക ഭീകര സംഘടനയാണ് ജുന്ദുള്ള.ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ, ബലൂചിസ്താൻ പ്രദേശം കേന്ദ്രമാക്കി 2003ലാണ് ജുന്ദുള്ള രൂപവത്കരിച്ചത്. 'ദൈവത്തിന്റെ പട്ടാളക്കാർ' എന്നാണീവാക്കിനർഥം. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനിലെ സുന്നി ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനാണ് സംഘടനയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം ഇവര്‍ പറയുന്നു ഇവരാണ് ശരിയായ ദീന്‍ ഉള്‍ക്കൊണ്ട്‌ ജീവിക്കുന്നവര്‍ 
ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (ഇറാഖിലും ഷാമിലുമുള്ള ഇസ്‌ലാമിക രാഷ്ട്രം) (ISIL) 
ഇവര്‍ അവകാശപെടുന്നത് ഇസ്ലാം എന്നാല്‍ ഇവരിലാണ് എന്ന് 
ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു. 2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്‌, യമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ഇവര്‍ പറയുന്നത് നബിയുടെ പാത സ്വീകരിച്ചു ഇസ്ലാമിന് വേണ്ടി പോരാടുന്ന ശരിയായ ദീന്‍ ഉള്‍കൊണ്ടവര്‍ എന്ന് 
ഇസ്രായേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇസ്‌ലാമിക സംഘടനയാണ് ഹമാസ് ഇവരും അവകാശ പെടുന്നത് ശരിയായ ഇസ്ലാം ഇവര്‍ ആണ് എന്നാണ് 
പാക്കിസ്താന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ഒരു ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഇവര്‍ പറയുന്നത് ഇവരാണ് ഇസ്ലാം എന്ന് 
പ്രധാനമായും കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്ന, പാക്കിസ്ഥാൻ ആസ്ഥാനമായ ഒരു ഇസ്ലാമിക ഭീകര സംഘടനയാണ് ഹർക്കത് ഉൾ മുജാഹിദ്ദീൻ ഇവരുടെയും അവകാശം അവരാണ് ശരിയായ ഇസ്ലാം 
അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് യൂണിയനുമായി നടന്ന യുദ്ധത്തിനുശേഷം ഒളിപ്പോര്‌ നടത്തിയിരുന്ന അഫ്ഗാൻ അറബികളും മറ്റും അംഗങ്ങളായി ശൈഖ് അബ്ദുല്ല യൂസഫ് അസ്സാമിന്റെ നേതൃത്വത്തിൽ[4] രൂപം കൊണ്ട അന്താരാഷ്ട്ര തീവ്രവാദ സംഘടനയാണ് അൽ ഖാഇദ ഇവര്‍ പറയുന്നത് ഇവരാണ് ശരിയായ ഇസ്ലാം 
അറബ് ലോകത്ത് ശ്രദ്ധേയമായ പ്രതിപക്ഷവും ഇസ്‌ലാമിസ്റ്റ് സംഘടനയുമാണ് മുസ്‌ലിം സഹോദരന്മാരുടെ സംഘം എന്നർത്ഥം വരുന്ന അൽ ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ എന്ന മുസ്‌ലിം ബ്രദർഹുഡ്. ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് ഖുർആനും സുന്നത്തും ആണ് എന്നാണ് സംഘടന വാദിക്കുന്നത് ഇവര്‍ പറയുന്നു ഇവരില്‍ നിന്നാണ് ശരിയായ ഇസ്ലാം എന്ന് 
1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം ഇസ്ലാമിക രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ ഇവര്‍ പറയുന്നു ഇവരാണ് ശരിയായ ഇസ്ലാം എന്ന് . ഒളിവിൽ കഴിയുന്ന മുല്ല മുഹമ്മദ് ഒമർ ആണ് താലിബാന് നേതൃത്വം നൽകുന്നത്
പല മധുഹബുകള്‍ പിന്തുടരുന്നവര്‍ വേറെ 
സൌദിയിലെ വാഹബികള്‍ പറയുന്നു അവരാണ് യഥാര്‍ത്ഥ ഇസ്ലാം പുല്‍കിയവര്‍ എന്ന് 
ഷിയാക്കള്‍ പറയുന്നു അവരാണ് ശരിയായ ഇസ്ലാമെന്ന് 
ഷിയാക്കളില്‍ തന്നെ ഒരുപാട് വേറെ വിഭാഗങ്ങള്‍ ഉണ്ട് 
ഇനിയുമുണ്ട് ഒരുപാട് ഇങ്ങനെ എടുത്ത് എഴുതിയാല്‍ തീരാത്ത അത്രയുണ്ട്‌ ഇസ്ലാമിക സമുഹവും സംഘടനകളും അത് കൊണ്ട് എല്ലാവരിലേക്കും എത്തുക എന്നത് തന്നെ വളരെ ദുഷ്കരമായുള്ള പണിയാണ് 
ഇപ്പോള്‍ ഇവിടെ എഴുതിയ എല്ലാ സംഘടനകള്‍ എല്ലാം തന്നെ ഇസ്ലാം അല്ല എന്ന് പറയുന്ന ആളുകളും ഉണ്ട് നമ്മുടെ നാട്ടില്‍ ഇവരില്‍ ആരെന്തു ചെയിതാലും അവര്‍ ശരിയായ ഇസ്ലാം പിന്തുടര്‍ന്ന് പോകുന്നവര്‍ അല്ല അവരൊക്കെ ഇസ്ലാമിക നാമധാരികള്‍ മാത്രമാണ് എന്നും ശരിയായ ഇസ്ലാം എന്താണ് എന്നുള്ളത് അവര്‍ പഠിച്ചിട്ടില്ല എന്നും പറയും 
ഒരു പെണ്ണ് വെള്ളത്തില്‍ വീണു മുങ്ങി താകുമ്പോള്‍ അവള്‍ വിളിച്ചു പറഞ്ഞ കാര്യം കേട്ടു ചില ഇസ്ലാമിക വാക്തകള്‍ പറഞ്ഞത് അവര്‍ക്ക് ഇസ്ലാം അറിയില്ല എന്നാണു 
മതം വളര്‍ത്താന്‍ അക്രമം അഴിച്ചു വിടുന്ന ആളുകളെ കുറിച്ചും ഇവര്‍ പറയും അവര്‍ ഇസ്ലാം അല്ല എന്ന് 

ശരിക്കും ആരാണ് ഇസ്ലാം ? ആരാണ് മുസ്ലിം ? നിങ്ങളില്‍ ആരാണ് സ്വര്‍ഗത്തില്‍ സ്ഥലം ഉറപ്പാക്കിയവര്‍ ? സ്വര്‍ഗ്ഗം കിട്ടും എന്ന് ഉറപ്പുള്ള സംഘടന ഏതാണ് ? 
ആരെന്തു പറഞ്ഞാലും അപ്പോള്‍ വരും അവര്‍ ഇസ്ലാമല്ല ഇസ്ലാം എന്നാല്‍ ഇങ്ങനെയല്ല പിന്നെ എങ്ങനെയാണു ഇസ്ലാം ? സംശയം കൊണ്ട് ചോദിച്ചതാണ് ....

Post a Comment

0 Comments

Top Post Ad

Below Post Ad