10000 രൂപയിൽ താഴെ വിലവരുന്ന മികച്ച 10 സ്മാർട്ട്‌ ഫോണുകൾ ഇപ്പോൾ വാങ്ങാം

'ഒരു പതിനായിരം രൂപക്ക് താഴെ വില വരുന്ന നല്ല ഫോണുണ്ടോ ചേട്ടാ..?'.
ഇതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം സ്മാർട്ട്‌ ഫോണുകളുടെ സ്റ്റോക്ക് ഇല്ലായ്‌മയും വിലവർധനയും രക്ഷിതാക്കളെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. കൊറോണ കാരണം കുട്ടികളുടെ പഠിത്തം ഓൺലൈനിൽ ആണല്ലോ. ടിവി ഉണ്ടായിട്ട് പോലും ക്ലാസ്സ്‌ ഒക്കെ വാട്സ്ആപ്പ് ഗ്രൂപ്കളിലൂടെയാണ്. ടീച്ചർമാർ വാട്സ്ആപ്പ് വഴി ക്ലാസ്സുകളും നിർദ്ദേശങ്ങളും പഠനസാമഗ്രികളും ഷെയർ ചെയ്യുന്നു. ഹാജർ പട്ടികയും ഓൺലൈൻ തന്നെ. അതുകൊണ്ട് തന്നെ നിലവിലെ രക്ഷിതാക്കളുടെ പ്രധാന ടെൻഷൻ ഒരു നല്ല മൊബൈൽ വാങ്ങിക്കണം അതും നല്ല ഫീച്ചർ ഉള്ള എന്നാൽ ബഡ്ജറ്റിൽ ഒതുങ്ങുകയും വേണം. ഇവിടെ നമുക്ക് മികച്ച ഫീച്ചറുള്ള 10000 രൂപയ്ക്ക് താഴെയുള്ള 10 സ്മാർട്ട്‌ ഫോണുകൾ പരിചയപ്പെടാം. 

* MOTOROLA ONE MACRO
ലോകത്ത് ആദ്യമായി മൊബൈൽ ഫോണുകൾ നിർമിച്ച കമ്പനിയാണ് Motorola. ഇന്ത്യയിലും അവരാണ് ആദ്യമായി മൊബൈൽ ഫോണുകൾ അവതരിപ്പിച്ചത്. MOTOROLA ONE MACRO എന്ന പുതിയ മോഡലിൽ. ട്രിപ്പിൾ റിയർ ക്യാമറ, ലേസർ ഓട്ടോഫോക്കസ്, വാട്ടർ റെസിസ്റ്റൻസ് എന്നിവയും ഫോണിന്റെ എടുത്തു പറയേണ്ട മികവുകളാണ്.
4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന ഫോണിന് 9999 രൂപയാണ് വില. മീഡിയടെക് ഹെലിയോ പി70 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.2 ഇഞ്ച് ഡിസ്പ്ലേയും 4000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്.
13+2+2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

INFINIX NOTE 7
6ജിബി റാമും 128ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന infinix Note 7 ഫോണിന് 9499 രൂപയാണ് വില. ജൂലൈ 11 മുതൽ ഇന്ത്യയിൽ വിൽപന ആരംഭിക്കും. മീഡിയടെക് ഹെലിയോ ജി70 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.95 ഇഞ്ച് ഡിസ്പ്ലേയും 5000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്.

48+2+2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

REALME 5i
4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന ഫോണിന് 9999 രൂപയാണ് വില. സ്നാപ്ഡ്രാഗണ് 665 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.52 ഇഞ്ച് ഡിസ്പ്ലേയും 5000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്.

12+8+2+2 മെഗാപിക്സൽ ഫോർ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

LENOVO K10 NOTE 
4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന Lenovo K10 Note ഫോണിന് 9999 രൂപയാണ് വില. ക്യുഎൽകോം SDM710 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.30 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയും 4050 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്.

16+8+5 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

INFINIX S5 PRO
4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന Infinix S5 Pro ഫോണിന് 9999 രൂപയാണ് വില. മീഡിയടെക് ഹീലിയോ P35 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.53 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയും 4000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്.

48+2+ Low Light Sensor മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് പോപ്പ് അപ്പ്‌ സെൽഫി ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

VIVO U10
3ജിബി റാമും 34ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന VIVO U10 ഫോണിന് 9990 രൂപയാണ് വില. സ്നാപ്ഡ്രാഗൺ 665 AIE പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.35 ഇഞ്ച് HD ഡിസ്പ്ലേയും 5000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്. 18വാട്ട് ഫാസ്റ്റ് ചാർജിങ് ഫീച്ചറും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

13+8+ 2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്.

REDMI 8
4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന REDMI 8 ഫോണിന് 9490 രൂപയാണ് വില. സ്‌നാപ്ഡ്രാഗൺ 439 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.22 ഇഞ്ച് HD ഡിസ്പ്ലേയും 5000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്. 18വാട്ട് ഫാസ്റ്റ് ചാർജിങ് ഫീച്ചറും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

12+2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

REALME NARZO 10A
3ജിബി റാമും 32ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന REALME NARZO 10A ഫോണിന് 8500 രൂപയാണ് വില. മീഡിയടെക് ഹീലിയോ G70 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.52 ഇഞ്ച് HD ഡിസ്പ്ലേയും 5000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്. റിവേഴ്‌സ് ചാർജിങ് ഫീച്ചറും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

12+2+2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

INFINIX HOT 9/ PRO
4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന INFINIX HOT 9 Series  ഫോണിന്, 8999രൂപ 9നും, 9പ്രൊ വില 9999 രൂപയുമാണ്. മീഡിയടെക് ഹീലിയോ P22 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.6 ഇഞ്ച് HD ഡിസ്പ്ലേയും 5000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്.

9ന് 13+2+2+ Low Light Sensor മെഗാപിക്സൽ ക്യോഡ് റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറ എന്നിവയും 9പ്രൊ വിന്  48+2+2+ Low Light Sensor ക്യോഡ് റിയർ ക്യാമറയും 8MP സെൽഫി ക്യാമറയുംമാണ് ഉള്ളത്. ഫോൺ ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

REALME C3
4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയുമായെത്തുന്ന Realme C3 ഫോണിന് 8999രൂപയാണ് വില. മീഡിയടെക് ഹീലിയോ G70 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.52 ഇഞ്ച് HD ഡിസ്പ്ലേയും 5000 മില്ലി ആംപിയർ ബാറ്ററിയുമുണ്ട്. 

12+2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറ എന്നിവയുള്ള ഫോൺ ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad