ഓൺലൈൻ വാതുവെപ്പ് ; പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു, ഗൂഗിൾ വിശദീകരണം പുറത്തിറക്കിഈ news വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.ഇപ്പൊൾ Paytm പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ഇന്ന് രാത്രി 7 (18.09.2020) മണിയോടെ Paytm പ്രശ്നങ്ങൾ പരിഹരിച്ച് പ്ലേ സ്റ്റോറിൽ പുതിയ version Update ചെയ്യുകയായിരുന്നു.
ഗൂഗിളിന്റെ അമ്പരപ്പിക്കുന്ന നീക്കം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഓൺലൈൻ ട്രാൻസാക്ഷൻ നടക്കുന്ന Paytm പ്ലേ സ്റ്റോറിൽ നിന്നും നീക്കി. Paytm ന് കനത്ത തിരിച്ചടി.
                         Advertisement
അനധികൃത ഇടപാടുകൾ നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്ന് Paytm നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തു. വാതുവെപ്പ് നടത്താൻ സൗകര്യമുള്ള ഓൺലൈൻ ഗെയിമുകൾ കളിക്കാൻ ഉപയോക്താക്കൾക്ക് paytm സൗകര്യം ഒരുക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പെയിമെന്റ് ശൃംഖലയാണ് Paytm. ഏറ്റവും കൂടുതൽ ഡിജിറ്റൽ മണി ട്രാൻസാക്ഷൻ നടക്കുന്നതും ഇതിൽ തന്നെയാണ്. Paytm ഒരു ഇന്ത്യൻ കമ്പനി ആണെങ്കിലും ഇതിൽ ചൈനീസ് നിക്ഷേപം വളരെ കൂടുതലാണ് (40%). എന്തായാലും ഗൂഗിളിന്റെ നിലപാട് paytm ന് കനത്ത പ്രഹരമാണ്.

ഗൂഗിൾ ഇന്ന് ഇന്ത്യയിലെ ചൂതാട്ട നയങ്ങൾക്കെതിരെ പുതിയ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഓൺലൈൻ കാസിനോ തങ്ങൾ അനുവദിക്കില്ലെന്നും സ്പോർട്സ് വാതുവെപ്പ്കൾക്ക്‌ സൗകര്യം ഒരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗിൾ അവരുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. 

ഉപയോക്താവിന് പണം സമ്മാനമായി നൽകുന്ന ഗെയിമുകൾക്ക് പ്രത്യേക  ലിങ്കുകൾ പ്ലേ സ്റ്റോറിലൂടെ ഒരു ആപ്പിന് നൽകാൻ അനുവാദം ഇല്ലെന്നും അത് ഗൂഗിൾ പോളിസിക്ക്‌ വിരുദ്ധമാണെന്നും ഗൂഗിൾ അറിയിച്ചു.

ഈ നിയമങ്ങൾ Paytm പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കിയത്.
എന്നാൽ ഗൂഗിളിന്റെ തന്നെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ (GPay) പ്രോത്സാഹിപ്പിക്കാൻ ആണ് ഈ നടപടി എന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എങ്കിലും paytm നേക്കളും മികച്ച സുരക്ഷ സംവിധാനങ്ങൾ GPay യിൽ ഉണ്ട്.Paytm ന്റെ കോടിക്കണക്കിന് വരുന്ന ഉപയോക്താക്കൾ ഇനി മുതൽ GPay യെ ആശ്രയിക്കും എന്നാണ് ഗൂഗിൾ കരുതുന്നത്.

ചൈനീസ് കമ്പനി ആയ ആലിബാബ ഗ്രൂപ്പിന് 40% ഓഹരി paytm ഇൽ ഉണ്ടെന്നതും ഇന്ത്യ സ്വീകരിച്ച് വരുന്ന ചൈന വിരുദ്ധ നിലപാടും കൂട്ടിവയിക്കുമ്പോൾ, ചൈനയ്ക്ക് തിരിച്ചടി നൽകാൻ ഉള്ള ഒരു നീക്കമായും ഇതിനെ കാണാം. എങ്കിലും Paytm ഒരു ഇന്ത്യൻ നിർമ്മിത ആപ്പ് തന്നെയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad