സായി ശ്വേതയുടെ പരാതിയിൽ ശ്രീജിത്ത് പെരുമനക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം:  സിനിമാ ക്ഷണം നിരസിച്ചതിന്റെ പേരിൽ അധ്യാപികയായ സായി ശ്വേതയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച അഭിഭാഷകൻ ശ്രീജിത്ത് പെരുമനക്കെതിരെ കേസെടുത്തു.സായിയുടെ പരാതിയിൽ വനിതാ കമ്മീഷൻ ആണ് കേസ് എടുത്തിരിക്കുന്നത്.ഇതിന്റ ഭാഗമായി കോഴിക്കോട് റൂറൽ എസ്പി യോട് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി തന്നെ അപമാനിക്കുന്നു എന്ന പരാതിയുമായി ഇന്നലെ  ആണ് സായി ശ്വേത രംഗത്ത് വന്നത്.തുടർന്ന് ഇവർ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

വിക്ടെഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് മിട്ടു പൂച്ചയുടെ യും തങ്കു പൂച്ചയുടെ യും  കഥ പറഞ്ഞു കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ഇടം നേടിയ അധ്യാപികയാണ് സായി ശ്വേത.

സിനിമയിൽ അവസരം നൽകാം എന്ന് പറഞ്ഞു എത്തിയ ശ്രീജിത്ത് പേരുമനയോട് അഭിനയിക്കാൻ താൽപര്യം ഇല്ലാ എന്ന് പറഞ്ഞതിനാണ്‌ തന്നെ സോഷ്യൽ മീഡിയ വഴി അപമാനിക്കുന്നത് എന്നാണ് സായി ശ്വേത പരാതിയിൽപറയുന്നത്.Tags

Post a Comment

0 Comments

Top Post Ad

Below Post Ad