രാജ്യത്ത് 1,324 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മരണസംഖ്യ 519 ആയി

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,324 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 16,116 ആയി ഉയർന്നു. 519 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, കഴിഞ്ഞ 14 ദിവസത്തിനിടെ 23 സംസ്ഥനങ്ങളിലേയും മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 54 ജില്ലകളില്‍ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു പുറമെ, പോണ്ടിച്ചേരിയിലെ മാഹിയിലും കര്‍ണാടകയിലെ കൊടകിലും 28 ദിവസത്തിനിടെ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസം നൽകുന്നു.
13,295 ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 2,302 പേർ രോഗമുക്തി നേടി. ഇതിനിടെ അരുണാചൽ പ്രാദേശിന്‌ പിന്നാലെ മണിപ്പൂരും ഗോവയും പൂർണമായി കൊറോണ ബാധിതരില്ലാത്ത സംസ്ഥാനങ്ങളായി മറി. അതേസമയം, കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേരുടെ രോഗം ഭേദമാകുകയും ചെയ്തു. സംസ്ഥാനത്ത് ഇനി 129 പേരാണ് ചികിത്സയിലുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad