ഡല്‍ഹിയിലെ ഏറ്റവും വലിയ ക്വാറന്റെയ്ന്‍ കേന്ദ്രത്തിന്റെ ഭാഗിക ചുമതല സൈന്യം ഏറ്റെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഏറ്റവും വലിയ ക്വാറന്റെയ്ന്‍ കേന്ദ്രത്തിന്റെ പകല്‍ സമയത്തെ നടത്തിപ്പ് ചുമതല പൂര്‍ണമായും ഏറ്റെടുത്ത് സൈന്യം. നരേലയിലുള്ള ക്വാറന്റെയ്ന്‍ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയാണ് കരസേനയുടെ 40 അംഗസംഘം ഏറ്റെടുത്തത്.
നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 932 പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് സൈന്യം ഏറ്റെടുത്തത്.
ഡല്‍ഹി സര്‍ക്കാരും മറ്റ് ജീവനക്കാരും രാത്രിമാത്രം ഇവിടെ ജോലിക്കെത്തും.
മാര്‍ച്ച് പകുതിയോടെ പ്രവര്‍ത്തനം തുടങ്ങിയ ഈ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ 1250 പേരെയാണ് ആദ്യം നീരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നത്. 250 വിദേശികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഏപ്രില്‍ 1 മുതല്‍ കരസേനയുടെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം ഇവിടെ മറ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം സേവനം അനുഷ്ഠിച്ചിരുന്നു.
തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ള 932 പേരില്‍ 367 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ആറ് മെഡിക്കല്‍ ഓഫീസര്‍മാരും 18 പാരമെഡിക്കല്‍ ജീവനക്കാരും സുരക്ഷ -ഭരണ നിര്‍വ്വഹണം എന്നിവയുമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് സൈന്യത്തില്‍ നിന്നും ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad