25 million people affected by Covid, 1.77 lakh deaths UN says world will starve കോവിഡ് ബാധിതര്‍ 25 ലക്ഷം കടന്നു, മരണം 1.77 ലക്ഷം; ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎന്‍

ന്യൂയോർക്ക്: കൊറോണവൈറസ് മഹാമാരിയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു.
യുഎസിൽ മാത്രം മരിച്ചവരുടെ എണ്ണം 44,845 ആയി. ചൊവ്വാഴ്ച മാത്രം യുഎസിൽ 2751 പേരുടെ ജീവൻ കൊറോണ കവർന്നു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 40000 ത്തോളം പുതിയ കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതിനിടെ അമേരിക്കയിലേക്കുള്ള കുടിയേറ്റങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി. കുടിയേറ്റം നിരോധിക്കുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് കഴിഞ്ഞ 60 ദിവസമായി ഗ്രീൻ കാർഡുകൾ ആഗ്രഹിക്കുന്ന ആളുകൾക്ക് മാത്രമേ ബാധകമാകൂവെന്നും താൽക്കാലിക അടിസ്ഥാനത്തിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തൊഴിലാളികളെ ഇത് ബാധിക്കില്ലെന്നും ട്രംപ് പറഞ്ഞു.
സ്പെയിനിൽ 430 ഉം ഇറ്റലിയിൽ 534 ഉം മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിലെ ആകെ മരണം 24,6480 ഉം സ്പെയിനിലെ മരണസംഖ്യ 21,282 ഉം ആയിട്ടുണ്ട്. യു.കെയിൽ 24 മണിക്കൂറിനിടെ 828 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിൽ 531 ഉം.
കോവിഡ് പ്രതിസന്ധിയിൽ സ്തംഭിച്ച് നിൽക്കുന്ന ലോകത്ത് പട്ടിണി പതിന്മടങ്ങ് വർധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 265 ദശലക്ഷമായി ഉയരുമെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോർട്ട് പറയുന്നു.
ലോക്ക്ഡൗൺ, മറ്റു നിയന്ത്രണങ്ങൾ എന്നിവയുടെ ആഘാതം ഈ വർഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കും. ആഗോളതലത്തിൽ നേരത്തെ തന്നെ 135 ദശലക്ഷം പേർ പട്ടിണിയിലാണെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.

New York: Worldwide death toll from coronavirus epidemic rises to 177,608  The number of patients has already crossed 2.5 million.

 In the US alone, the death toll stands at 44,845.  Corona claimed the lives of 2751 people in the US alone on Tuesday.  The number of people affected by the disease has crossed eight lakhs.  Over 2400 new cases were reported in the last 24 hours.

 President Donald Trump, meanwhile, made the point clear when he announced yesterday that he would suspend immigration to the United States.  Trump said the new executive order banning immigration will only apply to people who want green cards for the past 60 days and will not affect workers entering the country on a temporary basis.

 430 deaths were reported in Spain and 534 in Italy.  Italy's total death toll was 24,6480 while Spain's death toll was 21,282.  The UK recorded 828 deaths in the past 24 hours.  And 531 in France.

 The United Nations has warned that hunger strikes in the world stagnant during the Covid crisis.  The number of people suffering from severe food insecurity could rise to 265 million, according to a new report by the UN World Food Program.

 The impact of the lockdown and other restrictions could cause 130 million people to starve this year.  The UN warns that 135 million people are already starving globally.

Post a Comment

0 Comments

Top Post Ad

Below Post Ad