Immediate reply to all queries regarding Corona; Ministry of Health by introducing 'Covid India Seva'

ന്യൂഡൽഹി : ‘കോവിഡ് ഇന്ത്യ സേവാ’ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ വർധനാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ദശലക്ഷക്കണക്കിനു പൗരന്മാരുമായി നേരിട് ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണിത്.
സുതാര്യമായ ഇ – ഗവെർണൻസ് നടപടികൾ ലഭ്യമാക്കുക, കോവിഡ് പോലുള്ള മഹാമാരിക്കാലത്തെ ജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഉടനടി ദൂരീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിനു രൂപം നൽകിയിട്ടുള്ളത്.
@CovidIndiaSeva-യിലൂടെ, ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് എത്രയും വേഗം തന്നെ മറുപടി ലഭിക്കുന്നതാണ്. ഈ സംവിധാനത്തിന് മാത്രമായുള്ള @CovidIndiaSeva എന്ന അക്കൗണ്ടും കേന്ദ്രമന്ത്രി ട്വീറ്റിലൂടെ അവതരിപ്പിച്ചു.
ആവശ്യഘട്ടങ്ങളിലടക്കം, വിവരങ്ങളുടെ കൈമാറ്റത്തിന് സർക്കാരുകൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഒരു ആവശ്യസേവനമായി ട്വിറ്റർ മാറിയിട്ടുണ്ട്. ഓരോ ചോദ്യത്തോടും സമഗ്രമായ രീതിയിൽ പ്രതികരിക്കാൻ പരിശീലനം സിദ്ധിച്ച വിദഗ്ധർ അടങ്ങിയ സംഘമായിരിക്കും ഈ സേവനം നൽകുക. രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യ – പൊതു വിഷയങ്ങളെപ്പറ്റി ആധികാരികമായ അറിവുകൾ നൽകാനും, അവരുമായി നേരിട്ട് ഒരു ബന്ധം രൂപീകരിക്കാനും ഈ നീക്കം തങ്ങളെ സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അധികാരികളുമായി നേരിട്ട് സംവദിക്കാൻ @CovidIndiaSeva ജനങ്ങൾക്ക് വഴിയൊരുക്കും. @CovidIndiaSeva എന്ന അക്കൗണ്ടിലേക്ക് ട്വീറ്റ് ചെയ്യുന്നത് വഴി, തങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പൊതുജനങ്ങൾക്ക് ഉത്തരം ലഭിക്കുന്നതാണ്.
തികച്ചും സുതാര്യമായും പരസ്യമായുമാവും ഈ സംവിധാനം പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും ഇതിൽ നിന്ന് ലഭിക്കുന്ന ഉത്തരങ്ങളുടെ ഗുണഫലം ഉപയോഗപ്പെടുത്താവുന്നതാണ്. പ്രധാനപ്പെട്ട സംശയങ്ങൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നിവയ്ക്കാവും മന്ത്രാലയം ഇതിനുകീഴിൽ ഉത്തരം നൽകുക. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി, ജനങ്ങൾ അവരുടെ മേൽ വിലാസമോ, ആരോഗ്യസംബന്ധിയായ വിശദാംശങ്ങളോ നൽകേണ്ടതുമില്ല.

New Delhi: Union Ministry of Health Launches Covid India Seva Telecom System  The program was initiated by Health and Family Welfare Minister Dr Harsha Vardha.  In the context of the pestilence, this is a system that enables direct communication with millions of citizens across the country.  The system is designed to provide transparent e-governance practices and to dispel queries and queries of people of great age like Kovid.

 With @CovidIndiaSeva, people are getting answers to questions as quickly as possible.  The Union Minister also tweeted @CovidIndiaSeva, an account exclusive to this system.

 Twitter has become an essential service that governments and the public can use to exchange information, including when needed.  The service will be staffed by trained experts who will respond to every question in a thorough manner.  The Union Minister said the move would enable the citizens of the country to have authentic knowledge about health and public issues and establish a direct relationship with them.

 @CovidIndiaSeva will pave the way for people to interact directly with authorities.  The public will have their doubts and questions answered by tweeting to @CovidIndiaSeva.

 The system works perfectly and transparently.  So all the people can take advantage of the answers they get.  The ministry will answer key questions and questions related to public health.  In order to use this system, people do not have to give them addresses or health details.

Post a Comment

0 Comments

Top Post Ad

Below Post Ad