24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത് 352 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം 300 ലേറെ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2334 ആയി ഉയര്‍ന്നു. വൈറസ് ബാധിച്ച് 11 പേരാണ് ഇന്നലെ രാജ്യത്ത് മരിച്ചത്.



പൂനെയില്‍ രണ്ടും മുംബൈയില്‍ ഒന്നും മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ രോഗികളുമായി ഇടപഴകിയ നഴ്‌സുമാരെ പരിശോധിക്കാന്‍ മുംബൈയിലെ ആശുപത്രി തയ്യാറാവുന്നില്ലെന്ന പരാതിയുമായി യുനൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ നഴ്‌സുമാരെ ഉടന്‍ നിരീക്ഷണത്തിലാക്കുമെന്നും സാമ്പിളുകള്‍ ശേഖരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് ഉറപ്പ് നല്‍കി.

പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ട് മലയാളികളടക്കം മൂന്ന് നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തു. അതേസമയം നേരത്തെ നാല് മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ച ഭാട്ടിയ ആശുപത്രിയിലാണ് വീണ്ടുമൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇവിടെ 20 ലധികം  നഴ്‌സുമാര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 60 മലയാളി നഴ്‌സുമാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad