ലോക്ക്ഡൗണ്‍ നീട്ടിയതോടെ റദ്ദാക്കേണ്ടിവരിക 39 ലക്ഷം ട്രെയിന്‍ ടിക്കറ്റുകള്‍

ന്യൂഡൽഹി: രാജ്യവ്യാപക ലോക്ക്ഡൗൺ നീട്ടിയതോടെ റെയിൽവേയ്ക്ക് റദ്ദാക്കേണ്ടി വരിക ഏപ്രിൽ 15 നും മെയ് മൂന്നിനും ഇടയിലുള്ള യാത്രകൾക്കുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബുക്ക് ചെയ്യപ്പെട്ട 39 ലക്ഷം ടിക്കറ്റുകൾ. യാത്രാ തീവണ്ടികളെല്ലാം മെയ് മൂന്നുവരെ റദ്ദാക്കിയ സാഹചര്യത്തിലാണിത്.


ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ശേഷവും ഏപ്രിൽ 14 നു ശേഷമുള്ള ടിക്കറ്റുകൾ ബുക്കുചെയ്യാൻ യാത്രക്കാർക്ക് അവസരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രിൽ 14 നു ശേഷം ലോക്ക്ഡൗൺ അവസാനിക്കുകയും തീവണ്ടികൾ ഓടിത്തുടങ്ങുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ 39 ലക്ഷം യാത്രക്കാർ ടിക്കറ്റുകൾ ബുക്കുചെയ്തത്.




ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിനുശേഷം റെയിൽവെ അധികൃതർ മെയ് മൂന്നുവരെ യാത്രാ തീവണ്ടികൾ ഓടില്ലെന്ന് പ്രഖ്യാപിക്കുകയും ഒപ്പം മുൻകൂട്ടി ടിക്കറ്റ് ബുക്കുചെയ്യുന്നതനുള്ള സൗകര്യം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക മുഴുവൻ യത്രക്കാർക്ക് തിരികെ ലഭിക്കും. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്കുചെയ്തവർക്കെല്ലാം തുക അക്കൗണ്ടിൽ തിരികെയെത്തും. കൗണ്ടറുകളിലെത്തി ടിക്കറ്റ് ബുക്കുചെയ്തവർക്ക് ജൂലായ് 31 വരെ പണം തിരികെ ലഭിക്കുമെന്നും പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.


Post a Comment

0 Comments

Top Post Ad

Below Post Ad