കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് വേണം, ഉപദേശംകൊണ്ട് മാത്രം കാര്യമില്ല-മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ അനുവദിക്കേണ്ടതുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉപദേശങ്ങൾ മാത്രം പോരാ. ആളുകളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട സാമ്പത്തിക സഹായം വേണ്ടതുണ്ട്. നേരത്തെ സഹായം പ്രഖ്യാപിച്ചപ്പോൾ കേരളം തഴയപ്പെട്ടു എന്നത് വസ്തുതയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യക്ക് തന്നെ മാതൃകയായിട്ടുള്ള കേരളത്തെ വേണ്ടവിധത്തിൽ പരിഗണിച്ചിട്ടില്ല. ഇത് ഒരു രാഷ്ട്രീയ ആരോപണമായി എടുക്കേണ്ടതില്ല. കേന്ദ്രത്തിൽ നിന്ന് അത്തരത്തിലൊരു പരിഗണന ലഭിക്കുമെന്ന് കേരളം ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ രക്ഷയ്ക്ക് വേണ്ടി എടുത്ത തീരുമാനമായിട്ടാണ് കേരളം പ്രധാനമന്ത്രിയുടെ തീരുമാനത്തെ കണ്ടത്. സംസ്ഥാനത്തിന്റെ തീരുമാനവും പരിഗണിച്ചു. കേന്ദ്ര സർക്കാർ നാളെ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്ക് സംസ്ഥാന സർക്കാർ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad