മോദിയോടുള്ള ആദരസൂചകമായി 5 മിനിറ്റ് എഴുന്നേറ്റു നിൽക്കണമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ; പാടില്ലെന്ന് പ്രധാനമന്ത്രി, പകരം പാവങ്ങളെ സഹായിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: കൊറോണ വൈറസിനെ ഫലപ്രദമായി നേരിടുന്നതിൽ മുന്നിൽ നിന്ന് നയിക്കുന്ന പ്രധാനമന്ത്രിയെ ആദരിക്കാൻ സമൂഹ മാദ്ധ്യമങ്ങളിൽ ആഹ്വാനം. എന്നാൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തി. അതിന് പകരമായി പാവങ്ങളെ സഹായിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ച് മിനിട്ട് എഴുന്നേറ്റു നിന്ന് മോദിയെ ആദരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചില ക്യാമ്പയിനുകൾ നടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടു. ഇത് മോദിയെ വിവാദങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു കാര്യമായാണ് തോന്നുന്നത്. അഥവാ മറിച്ചാണെങ്കിൽ, ഇതിനു പകരം പാവങ്ങളെ സഹായിക്കുകയാണ് വേണ്ടത്. എനിക്ക് അതിലും വലിയ ആദരം കിട്ടാനില്ല’. മോദി ട്വിറ്ററിൽ കുറിച്ചു.

മാർച്ച് 22ന് പ്രധാനമന്ത്രി ജനത കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതേ ദിവസം ആരോഗ്യ പ്രവർത്തകരെ ആദരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യം വലിയ രീതിയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു നടപ്പാക്കിയ കാഴ്ചയാണ് കാണാനായത്. ഇതിനു പിന്നാലെ അദ്ദേഹം ആഹ്വാനം ചെയ്ത ഐക്യദീപത്തിലും രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം പങ്കാളിയായിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രിയെ ഏപ്രിൽ 12ന് വൈകുന്നേരം 5 മണിക്ക് 5 മിനിട്ട് എഴുന്നേറ്റ് നിന്ന് ആദരിക്കണമെന്ന ക്യാമ്പയിനുകൾ സമൂഹ മാദ്ധ്യമങ്ങളിൽ ശക്തമായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad