നികുതി ദായകർക്ക് ആശ്വാസം; അ‍ഞ്ചു ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകൾ ഉടൻ

ന്യൂഡൽഹി: പ്രതിസന്ധി ഘട്ടത്തിൽ നികുതി ദായകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ. അഞ്ചു ലക്ഷം രൂപ വരെയുള്ള എല്ലാ ആദായ നികുതി റീഫണ്ടുകളും ഉടൻ നൽകാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. 14 ലക്ഷത്തോളം നികുതിദായക‍ര്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം.

വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കേന്ദ്രസർക്കാർ തീരുമാനം ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും ഉടൻ കൊടുത്തു തീർക്കാൻ തീരുമാനമായി. ഒരു ലക്ഷത്തോളം ബിസിനസുകൾക്ക് ആശ്വാസകരമാകുന്നതാണ് നീക്കം. 18,000 കോടി രൂപയുടെ റീഫണ്ട് തുകയാണ് ഇതിനായി അനുവദിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad