കൊറോണ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 5000 കടന്നു. 5,194 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

149 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ച് ഇതിനോടകം ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇന്നലെ മാത്രം 32 പേരാണ് മരണമടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 402 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് നേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ ലഭ്യത കുറവ് ഇപ്പോഴോ ഭാവിയിലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad