കൊറോണ; സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും കണ്ണൂരില്‍ നാലു പേര്‍ക്കും ആലപ്പുഴയില്‍ 2 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 345 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 259 പേര്‍ നിലവില്‍ ചികിത്സയിലാണ്.13 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടതെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad