മൂത്രം നിറച്ച കുപ്പികൾ പുറത്തേക്ക് എറിയുന്നു; ദ്വാരകയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന തബ്ലീഗ് ജമാ അത്ത് അംഗങ്ങൾക്കെതിരെ പരാതി; കേസ് എടുത്ത് പോലീസ്

ലക്നൗ: നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവർക്കെതിരെ വ്യാപകമായി പരാതി ഉയരുന്നു. ഏറ്റുവുമൊടുവിൽ ദ്വാരകയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നവർക്ക് എതിരെയാണ് സമീപവാസികൾ പരാതി നൽകിയിരിക്കുന്നത്. നാല് ഫ്‌ളാറ്റുകളിലായി താമസിപ്പിച്ചിരിക്കുന്ന ഇവരിൽ ചിലർ മൂത്രം നിറച്ച കുപ്പികൾ പുറത്തേക്ക് വലിച്ചെറിയുന്നു എന്നാണ് പുതിയ പരാതി.

സമീപത്തു താമസിക്കുന്നവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദ്വാരക നോർത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരീക്ഷണ കേന്ദ്രത്തിനു സമീപം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ട് കുപ്പികൾ പോലീസ് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 269, 270 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ മൂത്രം നിറച്ച കുപ്പികൾ പുറത്തേക്ക് എറിയുന്നതിലൂടെ വൈറസ് വ്യാപിപ്പിക്കാൻ ഉള്ള ഗൂഢ ശ്രമമാണ് തബ്ലീഗ് സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം, നരേലയിലെ നിരീക്ഷണ കേന്ദ്രത്തിൽ മൊഹമ്മദ്‌ ഫഹദ്, അദ്നാൻ സാഹിർ എന്നിവർ മലമൂത്ര വിസർജ്ജനം നടത്തിയതായി കണ്ടെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad