‘നെയ്മര്‍ മികച്ച താരമാണ്, പക്ഷേ കളിയിൽ കള്ളത്തരം കാണിക്കുന്നത് കുറച്ച് കൂടുതലാണ്’; വിമർശനവുമായി മുൻ സ്പാനിഷ് പരിശീലകൻ ഡെല്‍ ബോസ്ക്ക്

മാഡ്രിഡ്‌: ബ്രസീലിയന്‍ സൂപ്പർ താരം നെയ്മറിനെ വിമർശിച്ച് മുൻ സ്പാനിഷ് ടീം പരിശീലകൻ ഡെൽ ബോസ്‌ക്ക്. നെയ്മര്‍ മികച്ച പ്രതിഭയുള്ള താരമാണെന്നും എന്നാല്‍ കളിയിൽ അദ്ദേഹം കള്ളത്തരം കാണിക്കുന്നത് കുറച്ച്‌ കൂടുതല്‍ ആണെന്നും ഡെൽ ബോസ്‌ക്ക് അഭിപ്രായപ്പെട്ടു. മുണ്ടോ ഡീപ്പോര്‍ടിവോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

‘നെയ്മര്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കളിക്കാരനാണ്. ലോകത്തിലെ മികച്ച അഞ്ച് കളിക്കാരുടെ പേര് ചോദിച്ചാല്‍ എന്‍റെ ലിസ്റ്റില്‍ തീര്‍ച്ചയായും നെയ്മര്‍ ഉണ്ടാകും. എന്നാല്‍ കളിക്കിടെ അദ്ദേഹത്തിന് കള്ളത്തരം കാണിക്കാനുള്ള ആസക്തി വളരെ കൂടുതലാണ്. അദ്ദേഹം ഒരു കാരണങ്ങളും ഇല്ലാതെ ഡൈവ് ചെയുന്നതെല്ലാം വളരെ മോശമാണ്.’ ബോസ്ക്ക് പറഞ്ഞു.

സ്പെയിനിലെ വളരെ പ്രശസ്തനായ പരിശീലകനായിരുന്നു ഡെല്‍ ബോസ്ക്ക്. അദ്ദേഹം റയല്‍ മാഡ്രിഡിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെൽ ബോസ്ക്കിനു കീഴിലാണ് സ്പെയിൻ 2010 ലോകകപ്പ്, 2012 യൂറോ കപ്പ് എന്നിവ സ്വന്തമാക്കിയത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad