ദേശീയപാത നി൪മ്മാണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് എൻഎച്ച്എഐ ; പോയ വർഷം നിർമ്മിച്ചത് 3979 കിലോമീറ്റർ

ന്യൂഡൽഹി : ദേശീയപാത നി൪മ്മാണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് നാഷണൽ ഹൈവേ അതോറിട്ടി. 2019 – 20 സാമ്പത്തിക വർഷത്തിൽ 3979 കിലോമീറ്റർ ദേശീയ പാതയാണ് നിർമ്മിച്ചത്. പ്രതിദിനം ഏകദേശം 11 കിലോമീറ്റർ നിർമ്മാണമാണ് പൂർത്തിയായത്. കഴിഞ്ഞ സാമ്പത്തിക വർഷം നിർമ്മിച്ച 3,380 കിലോമീറ്റർ എന്ന റെക്കോർഡാണ് ഈ വർഷം മറികടന്നത്.

4,550 കിലോമീറ്റർ ദേശീയപാത പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അത് പൂർത്തീകരിക്കാൻ ആയില്ല. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പ്, കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൌൺ അടക്കമുള്ളവ നിർമ്മാണ വേഗത്തെ ബാധിച്ചു. വേഗത വർദ്ധിപ്പിക്കുന്നതിനായും, നിർത്തിവച്ച പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനും പുതിയ പദ്ധതികൾ വേഗത്തിലാക്കാനും ധാരാളം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ദേശീയപാതകളുടെ 65,000 കിലോമീറ്റർ വികസനം അടക്കമുള്ളവ കേന്ദ്ര സർക്കാർ ആരംഭിച്ച ഭാരത് മാല പരിയോജന എന്ന ദേശീയപാത വികസന പദ്ധതിയുടെ ഭാഗമാക്കി നിർമ്മാണം നടത്തും.പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 34,800 കിലോമീറ്റർ ദേശീയപാത 5 വർഷത്തിനുള്ളിൽ 5,35,000 കോടി രൂപ വിഹിതം നൽകും.

നിലവിൽ രാജ്യത്ത് 1,36,499 കിലോമീറ്റർ ദേശീയ പാതയാണുള്ളത്. 2022 ഓടെ 2,00,000 കിലോമീറ്റർ ആക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad