മാങ്ങപറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളത്ത് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം കൂന്തോളിൽ തെക്കേത്തറയിൽ വിശ്വംഭരൻ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

മാവിൽ കയറി ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങപറിക്കുന്നതിനിടെയാണ് വിശ്വംഭരന് ഷോക്കേറ്റത്. മാങ്ങപറിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് മരത്തിൽ കുടുങ്ങിക്കിടന്ന വിശ്വംഭരനെ കായംകുളം അഗ്നിശമന സേനയിൽ നിന്നും എത്തിയ ഉദ്യോഗസ്ഥരാണ് താഴെ ഇറക്കിയത്.

വിശ്വംഭരനെ ഉടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad