ഓപ്പറേഷൻ സാഗർ റാണി: സംസ്ഥാനത്ത് പിടികൂടി നശിപ്പിച്ചത് 7557 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം

തിരുവനന്തപുരം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന പരിശോധനകളിൽ പിടികൂടി നശിപ്പിച്ചത് ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 15 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

കോട്ടയം പാല, കടുംത്തുരുത്തി, പുതുപ്പള്ളി, ഈരാട്ടുപേട്ട എന്നിവിടങ്ങളിൽ നിന്നും 196 കിലോഗ്രാം, ഇടുക്കിയിൽ നിന്നും 194.5 കിലോഗ്രാം, എറണാകുളത്തു നിന്നും 4030 കിലോഗ്രാം, കണ്ണൂരിൽ നിന്നും 1300 കിലോഗ്രാം എന്നിങ്ങനെയാണ് കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ആലപ്പുഴ, ചേർത്തല മാർക്കറ്റിൽ നിന്നും 25 കിലോഗ്രാം കേടായ കൊഞ്ചും തൃശൂരിൽ നിന്നും 1700 കിലോ ഗ്രാം കേടായ ചൂര, കൊഞ്ച് എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad