രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 8,447; സര്‍ക്കാര്‍ സജ്ജമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇതിനോടകം 8,447 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 31 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 273 ആയി. 765 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 7,409 പേർ ചികിത്സയിലാണ്.



ഏപ്രിൽ ഒമ്പതിലെ കണക്കുകൾ പ്രകാരം നമുക്ക് ആവശ്യം 1,100 ബെഡ്ഡുകൾ ആയിരുന്നു. അപ്പോൾ നമുക്ക് 85,000 ബെഡ്ഡുകളുണ്ടായിരുന്നു. ഇന്ന് നമുക്ക് വേണ്ടത് 1,671 ബെഡ്ഡുകളാണ്. എന്നാൽ ഇപ്പോൾ നമുക്കുള്ളത് ഒരുലക്ഷത്തി അയ്യായിരം ബെഡ്ഡുകളാണ്. രാജ്യത്താകെ 601 കോവിഡ് ആശുപത്രികൾ സജ്ജമാണെന്നും ലവ് അഗർവാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ചുദിവസമായി പ്രതിദിനം 15,747 സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇതിൽ പോസിറ്റീവ് ആകുന്നതിന്റെ എണ്ണം 584 ആണെന്നും ഐ.സി.എം.ആർ. വക്താവ് ഡോ. മനോജ് മുർഹേക്കർ പറഞ്ഞു. നിലവിൽ നാൽപ്പതിലധികം വാക്സിനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിലൊന്നും തന്നെ അടുത്ത തലത്തിലേക്ക് എത്തിയിട്ടില്ല. അതിനാൽ, ഇതുവരെ കോവിഡ്-19ന് വാക്സിൻ കണ്ടെത്താനായിട്ടില്ലെന്നും ഡോ. മനോജ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad