ഡോ : ബോബി ചെമ്മണ്ണൂർ 2 കോടിരൂപ വിലയുള്ള 200 ഈഗ്ലു ലിവിങ് സ്പേസ് 'സംസ്ഥാനസർക്കാരിന് കൈമാറികോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറന്റീനിൽ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്പേസുകൾ സർക്കാർ ആശുപത്രികളിലേക്ക് സൗജന്യമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. 
BOBY CHEMMANNOOR DONATED 200 IGLU LIVING SPACE FOR COVID PATIENTS WORTH 2 CRORE TO KERALA GOVT

എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ളൂ. ഇതു പ്രവർത്തിപ്പിക്കാൻ സാധാരണ വൈദ്യുതി ചാർജിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂ. 

ഡോ . ബോബി ചെമ്മണൂർ, ലതീഷ് വി. കെ ( എൻജിനീയർ), ദുബായ് ഖലീജ് ടൈംസ് മുൻ പത്രപ്രവർത്തകനായ ചാലക്കൽ ലാസർ ബിനോയ് എന്നിവരാണ് ഇഗ്ലു എന്ന ഈ നൂതന ആശയത്തിന് പിന്നിൽ. ഇവ കൈമാറുന്നതിനായി ഡി എം ഒ യുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ശുചിമുറിയും, വിരസത ഒഴിവാക്കാൻ ടിവിയും, വെർച്യുൽ റിയാലിറ്റി സൗകര്യങ്ങളുമുള്ള ഇഗ്ലുവിന്റെ പുതിയ വേർഷന്റെ ഡിസൈനിങ്  നടന്നുകൊണ്ടിരിക്കുകയാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad