കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി



ന്യൂഡൽഹി : കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിൽനിന്നുള്ള വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി . റൂസൈറ്റസ് , പെറ്ററോപസ് വവ്വാലുകളിൽ നടത്തിയി പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐ . സി.എം.ആറി , ൻറ പഠനത്തിൽ പറയുന്നു . 2018 - ' 19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത് കേരളം , കർണാടകം , ഗുജറാത്ത് , ഒഡിഷ , പഞ്ചാബ് , തെലങ്കാന , ഹി മാചൽപ്രദേശ് , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ് ,പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശ ങ്ങളിൽനിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. കേരളം , ഹിമാചൽപ്രദേശ് , പുതുച്ചേരി തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ചവയിലാണ് ' വൈറസിന്റെ സാന്നിധ്യം കണ്ടത്തിയത് .തൊണ്ടയിൽ നിന്നും മലാശയത്തിൽ ന്നുമാണ് സാംപിളുകളാണ് പരിശോധിച്ചത് കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തിൽ നിന്നുള്ള 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ കണ്ടെത്തിയ 12 - ഉം റൂസൈറ്റസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു . എന്നാൽ , രണ്ടിനം വവ്വാലുകളുടെയും തൊണ്ടയിൽനിന്നുള്ള 25 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവായി . ഹിമാചലിൽനിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയിൽനിന്നുള്ള ആറും തമിഴ്നാട്ടിൽനിന്നുള്ള ഒന്നും സാംപിളുകൾ പോസിറ്റീവായിരുന്നു . ആർ . ടി - പി . സി . ആർ . റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ - പോളിമെറെയ്സ് ചെയിൻ റിയാക്ഷൻ ) പരിശോധനയിൽ വവ്വാലുകളിൽ നേരത്തേ നിപ് വൈറസ് കണ്ടെത്തിയിരുന്നു .
ജാഗ്രത പുലർത്തണം
വവ്വാലുകളിൽ വൈറസിൻറ സാന്നിധ്യം കണ്ടെത്തിയതിനാൽ ഈയിനത്തിൽപ്പെട്ട സസ്തനികളെ കൂടുതൽ നിരീക്ഷണവിധേയമാക്കണമെണമെന്ന് പഠനം നിർദേശിക്കുന്നു . വൈറസ് കണ്ടെത്തിയ മേഖലകളിൽ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ആൻറി ബോഡി സർവേകൾ നടത്തണം . സാ - ക്രമികരോഗം പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നീരീക്ഷണം ഏർപ്പെടുത്തണം.

Post a Comment

0 Comments

Top Post Ad

Below Post Ad