ലോക്ക് ഡൗൺ – പ്രധാനമന്ത്രി പറഞ്ഞ ഏഴു നിർദ്ദേശങ്ങൾ ഇവയാണ്

ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഏഴു നിർദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടു വച്ചത്. വൈറസിനെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ ഇവ അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി രാജ്യത്തോടായി ചെയ്ത പ്രസംഗത്തിൽ വ്യക്തമാക്കി.


വീട്ടിലെ പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുക ; അവരുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വെക്കുക

ലോക്ക് ഡൗണും സാമൂഹ്യ അകലവും കൃത്യമായി പാലിക്കുക. വീട്ടിലുണ്ടാക്കാൻ കഴിയുന്ന മാസ്കുകൾ എപ്പോഴും ധരിക്കുക

രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുക

‌ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക

പാവപ്പെട്ടവർക്കു വേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യുക

സ്ഥാപനങ്ങളിലുള്ള സഹപ്രവർത്തകരോട് സഹാനുഭൂതിയോടെ പെരുമാറുക ; ജോലിയിൽ നിന്ന് ആരേയും പിരിച്ചു വിടാതിരിക്കുക

ആരോഗ്യപ്രവർത്തകർ , ഡോക്ടർമാർ , ശുചീകരണ തൊഴിലാളികൾ പൊലീസ് തുടങ്ങിയവരോട് ആദരവുണ്ടായിരിക്കുക


Tags

Post a Comment

0 Comments

Top Post Ad

Below Post Ad