കൊറോണ കാലത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അടിമുടി മറ്റവുമയി ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

തിരുവനന്തപുരം:ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുമ്പോഴും തളരാതെ പൊരുതി ജയിക്കാൻ        വ്യത്യസ്തമായ പ്രവർത്തന രീതികൾ കാഴ്ച വയ്ക്കുകയാണ് ബിജെപി തിരുവനന്തപുരം ജില്ലാ കാര്യാലയം.

വീഡിയോ കോളിങ് നമ്മുക്ക് എല്ലാവർക്കും സുപരിചിതമാണ്‌.എന്നാൽ വീഡിയോ  കോൺഫറൻസ് അത്ര പരിചിതമല്ലാ.എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് സംഘടന പ്രവർത്തനം നടത്താൻ കഴിയാതെ രാഷ്ട്രീയ പാർട്ടികൾ ഏകോപനമില്ലതെ വലയുമ്പോൾ ആധുനിക സാങ്കേതിക വിദ്യകളെ പൂർണമായി പാർട്ടി പ്രവർത്തനത്തിൽ ഉൾപ്പെടുത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുകയാണ് തിരുവനന്തപുരം ബിജെപി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ്.സംസ്ഥാന അധ്യക്ഷനെ മുതൽ ബൂത്ത് തല പ്രവർത്തകരെ വരെ ഉൾപ്പെടുത്തി വീഡിയോ കോൺഫറൻസ് നടത്തുകയാണ് ഈ യുവ രാഷ്ട്രീയ പ്രവർത്തകൻ.
തന്റെ പ്രവർതനങ്ങൾ മറ്റുള്ളവർ കൂടി മാതൃകയാക്കണം എന്നാണ് രാജേഷിന് പറയാനുള്ളത്.ഏതായാലും ഈ ലോക് ഡൗൺ കാലത്ത് അങ്ങനെയങ്ങ് തോൽക്കാൻ തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഇത്തരം ചില വ്യക്തികൾ എങ്കിലും.ഈ കൊറോണ കാലഘട്ടം ഇതല്ല ഇതിനപ്പുറവും നമ്മെ ഒരു പാഠം പഠിപ്പിച്ചെ അടങ്ങൂ എന്നാണ് തോന്നുന്നത്.എന്തായാലും വി.വി.രാജേഷിന് ആശംസകൾ.

വീഡിയോ കോൺഫറൻസ് കാണാൻ;

Post a Comment

0 Comments

Top Post Ad

Below Post Ad