കുപ്‌വാരയില്‍ ഭീകര താവളങ്ങള്‍ തകര്‍ത്തെറിഞ്ഞ് സൈന്യം; ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുപ്‌വാരയിലെ നിയന്ത്രണ രേഖയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൈന്യം ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും ക്യാമ്പുകള്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ് ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനയില്‍പ്പെട്ട 160 ഓളം ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്.

നുഴഞ്ഞു കയറ്റം തടയാന്‍ എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റു മുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സൈന്യം വധിച്ചത്. അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഭീകരരെ വധിച്ച ശേഷം നിയന്ത്രണ രേഖയ്ക്ക് സമീപം രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ താവളവും സൈന്യം തകര്‍ത്തെറിഞ്ഞു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad