സംസ്ഥാനത്ത് ഇന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത് 11756 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ; ഇതുവരെ പിടികൂടിയത് 62594 കിലോ

തിരുവനന്തപുരം : ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഇന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത് 11756 കിലോ ഉപയോഗ ശൂന്യമായ മത്സ്യം. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 6 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കൊല്ലത്ത് നിന്നും കേടായ 9200 കിലോ വങ്കട മത്സ്യവും, കോഴിക്കോട് 2485.5 കിലോ കേടായ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 2866 കിലോ മത്സ്യവും തിങ്കളാഴ്ച 15641 കിലോയും ചൊവ്വാഴ്ച 17018 കിലോയും ബുധനാഴ്ച 7558 കിലോയും വ്യാഴാഴ്ച 7755 കിലോയും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 62,594 കിലോ മത്സ്യമാണ് പിടികൂടിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad