ട്വിറ്ററിൽ അമേരിക്കയ്‌ക്ക് പുറത്ത് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നതോടെ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോളോ ചെയ്ത് വൈറ്റ് ഹൗസ്. ഇതോടെ അമേരിക്കയ്‌ക്ക് പുറത്ത് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി മാറി. കഴിഞ്ഞ ദിവസം, അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തി എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു.

മോദിക്ക് പിന്നാലെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിനെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ടുമാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്തിരിക്കുന്നത്.

ആകെ 19 അക്കൗണ്ടുകൾ മാത്രമാണ് വൈറ്റ് ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. അമേരിക്കയിലെ ഇന്ത്യൻ എംബസിയും ഇന്ത്യയിലെ അമേരിക്കൻ എംബസിയും ഉൾപ്പെടെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിൽ 6 എണ്ണവും ഇന്ത്യയുമായി ബന്ധപ്പെട്ടവയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad